സംസ്ഥാന സ്കൂൾ കായിക മേള; 100 മീറ്റർ ഫൈനൽ ഉച്ചയ്ക്ക് ശേഷം

Athletics

സംസ്ഥാന സ്കൂൾ കായിക മേളയിലെ ഗ്ലാമർ ഇനമായ 100 മീറ്റർ ഫൈനൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. യോഗ്യതാ മത്സരങ്ങൾ പുരോഗമിക്കുകയാണ്. എറണാകുളം മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കിലാണ് മത്സരം നടക്കുന്നത്. രണ്ടാം ദിനത്തിലെ ആദ്യ സ്വർണം
സ്വന്തമാക്കിയത് കോഴിക്കോടാണ്.

അഞ്ച് സ്വർണം ഉൾപ്പെടെ 43 പോയിന്റ്റുമായി മലപ്പുറമാണ് അത്ലറ്റിക്‌സിൽ മുന്നിൽ നിൽക്കുന്നത്. 30 പോയിന്റ്റുമായി പാലക്കാട് രണ്ടാമതുണ്ട്. നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ എത്തിയ കോതമംഗലം മാർ ബേസിൽ എച്ച്‌എസ്‌എസ്‌ ആദ്യദിനത്തിൽ മുന്നിട്ടുനിൽക്കുന്നു (19). മുണ്ടൂർ എച്ച്‌എസ്‌ (13), ഐഡിയൽ കടകശേരി (11) എന്നിവരാണ്‌ രണ്ടുംമൂന്നും സ്ഥാനങ്ങളിൽ. ആദ്യദിനത്തിൽ മൂന്ന്‌ മീറ്റ്‌ റെക്കോർഡുകൾ പിറന്നു. സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ തിരുവനന്തപുരം ജി വി രാജയിലെ മുഹമ്മദ്‌ അഷ്‌ഫാഖ്‌(47.65 സെക്കൻഡ്‌), പോൾവോൾട്ടിൽ കോതമംഗലം മാർബേസിൽ സ്‌കൂളിലെ ശിവദേവ്‌ രാജീവ്‌(4.80 മീറ്റർ), 3000 മീറ്ററിൽ മലപ്പുറം ചീക്കോട്‌ കെകെഎംഎച്ച്‌എസ്‌എസിലെ എം പി മുഹമ്മദ്‌ അമീൻ(8 മിനിറ്റ്‌ 37.69 സെക്കൻഡ്‌) എന്നിവരാണ്‌ റെക്കൊഡിന്‌ അവകാശികൾ.

Also Read: രഞ്ജി ട്രോഫി; യുപിക്കെതിരെ മികച്ച ലീഡുമായി കേരളം കുതിക്കുന്നു

നീന്തലിൽ തിരുവനന്തപുരം കിരീടം ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇന്ന്‌ മീറ്റിൽ 16 മത്സരങ്ങളുടെ ഫൈനലാണ് നടക്കുന്നത്. അത്ലറ്റിക്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എറണാകുളവും നാലാം സ്ഥാനത്ത് തിരുവനന്തപുരവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News