സംസ്ഥാന സ്‌കൂള്‍ കായികമേള: രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍, മുന്നേറ്റം തുടർന്ന് തിരുവനന്തപുരം

school-sports-meet

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍. കോതമംഗലം എംഎ കോളേജില്‍ നടക്കുന്ന നീന്തല്‍ മത്സരങ്ങളിലാണ് എല്ലാ റെക്കോർഡുകളും. ഗെയിംസ്, അക്വാട്ടിക് മത്സരങ്ങളിൽ തിരുവനന്തപുരം ജില്ലയുടെ മേധാവിത്വം തുടരുകയാണ്.

ബുധനാഴ്ച അത്‌ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നതോടെ കൊച്ചിയിലെ കായികപ്പൂരത്തിന്റെ ആവേശമുയരും. ട്രാക്കിലെ കൗമാര കരുത്തിലേക്കായിരിക്കും ഇനിയുള്ള ദിനങ്ങളില്‍ കായിക കേരളം ശ്രദ്ധയൂന്നുക.

Read Also: സംസ്ഥാന സ്കൂൾ കായികമേള; ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ തിരുവനന്തപുരം ചാമ്പ്യന്മാർ

340 ഗെയിംസ് മത്സരയിനങ്ങളും അക്വാട്ടിക്സ് വിഭാഗത്തില്‍ 54 ഇനങ്ങളും പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം ജില്ല മുന്നേറ്റം തുടരുകയാണ്. കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News