സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യ സ്വർണം മലപ്പുറത്തിന്. സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ മുഹമ്മദ് സുൽത്താനാണ് സ്വർണം സ്വന്തമാക്കിയത്. മലപ്പുറം കടകശേരി ഐഡിയൽ സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് സുൽത്താൻ. സംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സിൽ മത്സരങ്ങൾക്ക് ഇന്നാണ് തുടക്കമായത്.
അതേസമയം സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽക്കുളത്തിൽ അജയ്യമായി തിരുവനന്തപുരത്തിന്‍റെ മുന്നേറ്റം. രണ്ടാം ദിനത്തിൽ ഏഴ് റെക്കോർഡുകളാണ് നീന്തൽക്കുളത്തിൽ പിറന്നത്. 353 പോയിന്റുമായി പോയിന്റു പട്ടികയിലും കുതിക്കുകയാണ് തിരുവനന്തപുരം. 41 സ്വർണ്ണം, 29 വെള്ളി, 33 വെങ്കലം എന്നിവയാണ് തിരുവനന്തപുരത്തിന്റെ അക്കൗണ്ടിലുള്ളത്.
Also read: ബംഗ്ലാദേശിനെ ചുരുട്ടിക്കൂട്ടി അഫ്ഗാനിസ്ഥാനും; ഒന്നാം ഏകദിനത്തിൽ വൻ വിജയം
ജൂനിയർ വിഭാഗം 800 മീറ്റർ ഫ്രീസ്റ്റൈലിൽ തീർഥു സാമദേവ് റെക്കോർഡിട്ടു. ആദ്യദിനം 200 മീറ്റർ ബ്രെസ്‌റ്റ് സ്‌ട്രോക്കിലും രണ്ടാംദിനം 200 മീറ്റർ മെഡ് ലേയിലും പാവണി സരയു നേട്ടം കൊയ്തു. 200 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ എസ് അഭിനവ് പുതിയ സമയം കുറിച്ചു. 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിലും റെക്കോർഡോടെ അഭിനവ് സ്വർണം നേടിയിരുന്നു.
നീന്തലിൽ 101 പോയിന്റുമായി എറണാകുളമാണ് പോയിന്റു പട്ടികയിൽ രണ്ടാമതുള്ളത്. എട്ട് സ്വർണവും 14 വെള്ളിയും ഏഴ് വെങ്കലവുമാണ് എറണാകുളം സ്വന്തമാക്കിയത്. നാല് സ്വർണവും ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവുമായി 59 പോയിന്റ് നേടിയ കോട്ടയമാണ് മൂന്നാം സ്ഥാനത്ത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here