സംസ്ഥാന സ്കൂൾ കായിക മേള: സീനിയർ ഗേൾസ് ഹർഡിൽസിൽ ട്രിപ്പിളടിച്ച് മലപ്പുറം

State school sports meet

കേരള സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് ഹർഡിൽസിൽ ട്രിപ്പിളടിച്ച് മലപ്പുറം. സ്വർണ്ണവും വെള്ളിയും വെങ്കലവുമടക്കം മൂന്നു മെഡലും മലപ്പുറത്തെ താരങ്ങൾ സ്വന്തമാക്കി. അത്‌ലറ്റിക്സിൽ ഇതോടെ മലപ്പുറത്തിന് ആകെ 11 സ്വർണ്ണമായി. സീനിയർ പെൺകുട്ടികളുടെ ഹർഡിൽസ് 110 മീറ്ററിൽ മലപ്പുറം ജില്ലയുടെ ആദിത്യ അജിക്കാണ് സ്വർണം. തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് ആദിത്യ. മലപ്പുറത്തിന്റെ എയ്ഞ്ചൽ ജെയിംസ് വെള്ളി മെഡൽ ജേതാവായി. ഐഡിയൽ കടകശ്ശേരി സ്കൂൾ വിദ്യാർത്ഥിനിയാണ്.

ALSO READ; ‘തലശ്ശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പവലിയന്‍ നിര്‍മിക്കണം’; പവലിയനില്‍ വെക്കാന്‍ ബോളും ബാറ്റും സമ്മാനിച്ച് ബ്രെറ്റ് ലീ, കൂടിക്കാഴ്ച നിമിഷങ്ങള്‍ പങ്കുവെച്ച് സ്പീക്കര്‍

സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ തൃശ്ശൂരിന് സ്വർണ്ണം. കാൾഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്കൂളിലെ വിജയ് കൃഷ്ണയാണ് ഹർഡിൽസിൽ കടമ്പകൾ ചാടിക്കടന്ന് സ്വർണ്ണ നേട്ടം കൊയ്തത്. ജൂനിയർ ആൺകുട്ടികളുടെ 110 മീറ്ററിൽ സ്വർണമണിഞ്ഞ് പാലക്കാടിന്‍റെ വിഎംഎച്ച്എസ് വടവന്നൂർ വിദ്യാർത്ഥി അഭയ്ശിവേദ്. വെള്ളിയും വെങ്കലവും മലപ്പുറം കൊണ്ടു പോയി.

ജൂനിയർ പെൺകുട്ടികളുടെ ഹർഡിൽസ് സ്വർണം പാലക്കാട് സ്വന്തമാക്കി. വിഷ്ണുശ്രീയാണ് പാലക്കാടിന് വേണ്ടി സ്വർണം നേടിയത്. വെള്ളി ആലപ്പുഴയ്ക്ക് ലഭിച്ചപ്പോൾ തൃശ്ശൂരിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News