സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽക്കുളത്തിൽ തിരുവനന്തപുരത്തിന്റെ സുവർണമത്സ്യങ്ങൾ നീന്തിയെത്തിയത് ഒന്നാം സ്ഥാനത്ത്. 74 സ്വർണം , 56 വെള്ളി , 60 വെങ്കലം എന്നിവ നീന്തിയെടുത്ത് 654 പോയിന്റോടടെയാണ് തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തിയത്. 162 പോയിന്റുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്തെത്തിയത്.
തുണ്ടത്തിൽ എംവിഎച്ച്എസ്എസിലെയും പിരപ്പൻകോട് ഗവ. വിഎച്ച്എസ്എസിലെയും മിടുക്കരുടെ മികവിലാണ് അക്വാട്ടിക്സിൽ തിരുവനന്തപുരം ചാമ്പ്യന്മാരായത്. സ്കൂൾവിഭാഗത്തിലും തലസ്ഥാന ജില്ലയിൽനിന്നുള്ള വിദ്യാലയങ്ങളാണ് ആദ്യ രണ്ടുസ്ഥാനങ്ങളും നേടിയത്.
Also Read: സഞ്ജു ‘സൂപ്പർസ്റ്റാർ’ സാംസൺ; ഇലക്ട്രിഫൈയിങ് ഇന്നിങ്സ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
146 പോയിന്റുമായി തുണ്ടത്തിൽ എംവിഎച്ച്എസ്എസ് ജേതാക്കളായി. 27 സ്വർണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവും തുണ്ടത്തിൽ സ്വന്തമാക്കി. 63 പോയിന്റോടെ പിരപ്പൻകോട് ഗവ. വിഎച്ച്എസ്എസ് രണ്ടാമതായി. 11 സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലവും കരസ്ഥമാക്കി. 61 പോയിന്റുള്ള കളമശേരി എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസാണ് മൂന്നാമത്. ഏഴുവീതം സ്വർണവും വെള്ളിയും അഞ്ച് വെങ്കലവുമാണ് കളമശേരിക്കുള്ളത്.
റെക്കോഡുകളുടെ ചാകരയായിരുന്നു നീന്തൽകുളത്തിൽ നിന്ന് താരങ്ങൾ വാരിയത്. വാട്ടർപോളോയിലും തിരുവനന്തപുരം തന്നെയാണ് ജേതാക്കളായത്. പാലക്കാടിനെ തകർത്താണ് എൻ എസ് അമ്പാടിയുടെ നേതൃത്വത്തിലുള്ള ടീം 14–-9ന് ജയിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here