കുട്ടികളുടെ ഒളിമ്പിക്സിന് നാളെ തുടക്കമാകും

State school sports meet

ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ കൊച്ചിയില്‍ തിരിതെളിയും. വൈകുന്നേരം നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ മന്ത്രി വി ശിവൻകുട്ടി കായിക മേളയുടെ ഉദ്ഘാടനം നിർവഹിക്കും. സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിർവഹിക്കും. മന്ത്രിമാരും, പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

3500 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും ആലുവ മുതൽ ഫോർട്ട്‌ കൊച്ചി വരെയുള്ള 32 സ്‌കൂളുകളിൽ നിന്നുള്ള 4,000 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയും ഉദ്ഘാടന ചടങ്ങിനു മാറ്റ് കൂട്ടും. ഒരാഴ്ച്ച നീളുന്ന കായികമേളയില്‍ 24 ,000 കായിക പ്രതിഭകളും 1562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും ഗൾഫ് സ്കൂളുകളിൽ നിന്നു 50 കുട്ടികളും പങ്കെടുക്കും.ഈ മാസം 11 നാണ് കായിക മേള സമാപിക്കുക.

Also Read: സംസ്ഥാന കായികമേള; കൊച്ചി മെട്രോയിൽ ഒരു ദിവസം 1000 കായിക താരങ്ങൾക്ക് സൗജന്യ യാത്ര

കായകമേളയിൽ പങ്കെടുക്കാനെത്തുന്ന1000 കായിക താരങ്ങൾക്ക് കൊച്ചി മെട്രോയിൽ ഒരു ദിവസംസൗജന്യ യാത്ര ചെയ്യാം എന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. അഞ്ചാം തീയതി മുതൽ പതിനൊന്നാം തീയതി വരെയാണ് ദിവസവും ആയിരം താരങ്ങൾക്ക് സൗജന്യ യാത്ര മെട്രോയിൽ അനുവദിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News