സംസ്ഥാന സ്‌കൂള്‍ കായികമേള ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിക്കും: മന്ത്രി വി ശിവന്‍കുട്ടി

V sivankutty labor department

സംസ്ഥാന സ്‌കൂള്‍ കായികമേള മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിക്കുകയാണ്. കേരള സ്‌കൂള്‍ കായികമേള നവംബര്‍ 4 മുതല്‍ 11 വരെ കൊച്ചിയിലെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളില്‍ രാവും പകലുമായാണ് സംഘടിപ്പിക്കുന്നത്. ഇരുപത്തിനാലായിരം കായിക പ്രതിഭകള്‍ പങ്കെടുക്കുന്ന കായിക മേള ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ഉള്‍പ്പെടെ 39 കായിക ഇനങ്ങളില്‍ പതിനായിരം മത്സരമാണ് സംഘടിപ്പിക്കുന്നത്.

ALSO READ:സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്ത്

നവംബര്‍ 4ന് വൈകുന്നേരം 5.00 മണി മുതല്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വിപുലമായ ചടങ്ങുകളോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. സമാപനം നവംബര്‍ 11 ന് വൈകുന്നേരം 4.00 മണിക്ക് മുഖ്യമന്ത്രി കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും. കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന ടീമിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ എവര്‍ റോളിംഗ് ട്രോഫി സമ്മാനിക്കുന്നതാണ്. ഇത് ആദ്യമായി എമിറേറ്റ്സില്‍ കേരള സിലബസില്‍ പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ കൂടി കായിക മേളയില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കുകയാണ്- മന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംഘടിപ്പിക്കുകയാണ്. ജനുവരി 4ന് രാവിലെ 10.00 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.
കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങള്‍ കൂടി മത്സര ഇനമായി കലോത്സവത്തില്‍ അരങ്ങേറും.
ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം,മംഗലം കളി, പണിയ നൃത്തം എന്നിവയാണ് കലോത്സവത്തില്‍ മത്സര ഇനമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 249 ഇനങ്ങളിലായി 15000 ത്തോളം കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കും.

കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം 2024-25

പൊതുവിദ്യാഭ്യാസം, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലങ്ങളിലെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി. വിഭാഗങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം സംഘടനാ പാടവം കൊണ്ടും മത്സരയിനങ്ങളുടെ വൈവിധ്യം കൊണ്ടും അദ്ധ്യാപക വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും ഏഷ്യയിലെ തന്നെ ബൃഹത്തായ ശാസ്ത്രമേളയാണ്. ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 2024 നവംബര്‍ 15 മുതല്‍ 18 വരെയുള്ള തീയതികളിലായി ആലപ്പുഴ വച്ച് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുന്നതിലുള്ള ആവേശകരമായ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് നിരവധി വിദ്യാര്‍ത്ഥികള്‍ ശാസ്ത്രമാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിച്ച് ദേശീയ അന്തര്‍ദേശീയ മത്സരങ്ങളിലും സെമിനാറുകളിലും പങ്കെടുക്കുന്നു. സംസ്ഥാന മേളയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എന്നീ വിഭാഗങ്ങളിലെ മത്സരാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്. സ്‌കൂള്‍തല മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ ഉപജില്ലാ മേളകളിലും അവിടെ നിന്നും റവന്യൂ ജില്ലാ മേളകളിലും മത്സരിച്ച് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ് സംസ്ഥാന മേളയില്‍ പങ്കെടുക്കുന്നത്.
4 ദിവസങ്ങളിലായാണ് ശാസ്‌ത്രോത്സവം പൂര്‍ത്തിയാക്കുന്നത്. ആദ്യ ദിവസത്തില്‍ രജിസ്‌ട്രേഷനും 1,2,3 തീയതികളില്‍ മത്സരങ്ങളും, പ്രദര്‍ശനവും നടക്കുന്നു. ഏകദേശം 10,000-ത്തോളം മത്സരാര്‍ത്ഥികള്‍ ഈ മേളയില്‍ മാറ്റുരയ്ക്കുന്നുണ്ട്. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, കാലഘട്ടത്തിന്റെ അനിവാര്യതയായ ഐ.റ്റി വിഭാഗം, പ്രവൃത്തിപരിചയം, എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളില്‍ ആണ് മത്സരം നടക്കുന്നത്.

അതോടൊപ്പം തന്നെ സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ പ്രകടമാകുന്ന വൊക്കേഷണല്‍ എക്‌സേപോയും സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും അവസരമൊരുക്കുന്നതിനു മായുള്ള കരിയര്‍ഫെസ്റ്റും ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്.

ALSO READ:തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News