കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംഘനൃത്തത്തിൽ എ ഗ്രേഡ് നേടി അഗളി മുക്കാലി എം.ആര്‍.എസിലെ വിദ്യാര്‍ത്ഥികൾ. ജില്ലയില്‍നിന്ന് ആദ്യമായാണ് ഗോത്ര വിഭാഗം വിദ്യാർത്ഥികൾ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്.
Also read:തിരുവനന്തപുരത്ത് ഹാഷിഷ് ഓയില്‍ കടത്തിയ സംഭവം; പ്രതികള്‍ക്ക് 24 വര്‍ഷം കഠിനതടവ്
പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ വിദ്യാർത്ഥികളായ കെ. അക്ഷര, കെ.സി അഞ്ജന പ്രിയ, എം. ജ്യോതി, കെ. ദീപിക, എൻ. ഗായത്രി, വി. കൃഷ്ണേന്ദു, ആർ.പി ഹേമലത എന്നിവരാണ് സംഘനൃത്തം അവതരിപ്പിച്ചത്.
Also read:സർക്കാരിൽ പ്രതീക്ഷ ഉണ്ടെന്ന് യാക്കോബായ സഭ
മണ്ണാര്‍ക്കാട് സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി പാലക്കാട് ജില്ലാ കലോത്സവത്തില്‍ മത്സരിച്ച് അപ്പീലിലൂടെയാണ് സംഘം സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തത്. മുന്‍വര്‍ഷങ്ങളില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്ന് നാടന്‍പാട്ടിന് ഗോത്രവിഭാഗം വിദ്യാര്‍ത്ഥികള്‍ മത്സരിച്ചിട്ടുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here