സംസ്ഥാന സ്കൂൾ കലോത്സവം; സൗജന്യ ഓട്ടോ സർവീസ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ (ജനുവരി 4) കൊല്ലത്ത് തിരിതെളിയുമ്പോൾ മത്സരാർഥികളുടെ യാത്രാസൗകര്യം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള സൗജന്യ ഓട്ടോ സർവീസിന്റെ ഉദ്ഘാടനം ചിന്നക്കട റെസ്റ്റ് ഹൗസ് അങ്കണത്തിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ചിന്നക്കട റെസ്റ്റ് ഹൗസിൽ നിന്നും ക്രേവൻ‍ എൽ എം എസ്. ഹൈസ്കൂളിലേക്ക് ഓട്ടോയിൽ സഞ്ചരിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

Also Read: മഹോത്സവമായി മാറി നവകേരള സദസിന്റെ അവസാന വേദികള്‍; കേരളം കണ്ടത് ജനപങ്കാളിത്തത്തിന്റെ മഹാപ്രവാഹം

ഓട്ടോ തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ 30 ഓട്ടോകളാണ് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കുമായി സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നത്. മത്സര ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെയാണ് സേവനം. താമസകേന്ദ്രങ്ങളിലേക്കും മത്സരവേദികളിലേക്കുമാണ് സേവനം ലഭ്യമാവുക. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, കൊല്ലം കോർപ്പറേഷൻ സ്ഥിര സമിതി അധ്യക്ഷൻ എ കെ സവാദ്, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

Also Read: കലോത്സവം അക്ഷരാർത്ഥത്തിൽ കൊല്ലത്തിന്റെ മഹോത്സവമായി മാറും; നടി നിഖില വിമൽ ഉദ്‌ഘാടന സമ്മേളനത്തിലും നടൻ മമ്മൂട്ടി സമാപന സമ്മേളനത്തിലും പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News