സംസ്ഥാന സ്കൂൾ കലോത്സവം: അവലോകനയോഗം ചേർന്നു

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടനം, പ്രവർത്തന പുരോഗതി എന്നിവ വിലയിരുത്താൻ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. വിവിധ കമ്മറ്റികളുടെ ഏകോപനവുമായി ബന്ധപ്പെട്ട വിലയിരുത്തലും നടത്തി. ഫുഡ്,പ്രോഗ്രാം കമ്മറ്റികൾ വരും ദിവസങ്ങളിൽ കൂടുതൽ ജാഗരൂകരായിരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ALSO READ: ‘കാതല്‍’ ഒടിടി റിലീസിന്; തീയതി പ്രഖ്യാപിച്ചു

പരിപാടികൾ മുൻ നിശ്ചയിച്ച സമയക്രമത്തിൽ തന്നെ നടത്തണം. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം.കൃത്യം ഒമ്പതരയ്ക്ക് തന്നെ ആദ്യ മത്സരയിനങ്ങൾ അരങ്ങേറേണ്ടതാണ് . സമാപന ദിവസമായ ജനുവരി എട്ടിന് സമാപന സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 4:30നകം അപ്പീലുകൾ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഒന്നാം വേദിയിലെ ഗ്രീൻ റൂം സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. എല്ലാദിവസവും അതാത് ദിവസത്തെ സംഘാടനത്തെ സംബന്ധിച്ച് യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

എം നൗഷാദ് എംഎൽഎ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, ഡെപ്യൂട്ടി ഡയറക്ടർ എംപ്ലോയ്മെന്റ് ധന്യ ആർ കുമാർ, അക്കാഡമിക് അഡീഷണൽ ഡയറക്ടർ ഷൈൻ, അഡീഷണൽ ഡയറക്ടർ സി എ സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ കെ ഐ ലാൽ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ALSO READ: പ്രായത്തിന്റെ പ്രയാസങ്ങളെ തോൽപ്പിച്ച് പത്മനാഭ പിള്ളയും ഭാര്യ ഗൗരിയമ്മയും നാലാംക്ലാസ് ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News