സംസ്ഥാന സ്കൂൾ കലോത്സവം; കണ്ണൂർ മുന്നിൽ

61ാം സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസത്തിലേക്ക്. മറ്റ് കലോത്സവങ്ങളെ അപേക്ഷിച്ച് സമയക്രമമാണ് ഇക്കൊല്ലത്തെ ഏറ്റവും വലിയ പ്രത്യേകത.കണ്ണൂരാനാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പമാണ്. കണ്ണൂർ 425 പോയിന്റോടെയാണ് മുന്നിൽ. 410 പോയിന്റ് ആണ് കോഴിക്കോടും പാലക്കാടും ഇതുവരെ നേടിയത്.

ALSO READ: നവകേരള സദസ്സിൽ തദ്ദേശവകുപ്പിന് ലഭിച്ചത് 1.60 ലക്ഷം നിവേദനങ്ങൾ; പരിഹാരം 31നകം എന്ന് മന്ത്രി എം ബി രാജേഷ്

അതേസമയം പതിനെട്ടാം വേദിയായ സെന്റ് ജോസഫ് സ്കൂളിൽ രാവിലെ 9.30 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള ഹയർസെക്കൻഡറി വിഭാഗം മൂകാഭിനയ മത്സരം വേദി ആറ് വിമലഹൃദയ ഗേൾസ് സ്കൂളിലേക്ക് മാറ്റി. വേദി ആറിൽ രാവിലെ 9.30 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള ഹയർസെക്കൻഡറി വിഭാഗം മിമിക്രി വേദി പതിനെട്ട് സെന്റ് ജോസഫ് സ്കൂളിലേക്കും പരസ്പരം മാറ്റിയതായി കലോത്സവത്തിന്റെ ജനറൽ കൺവീനർ അറിയിച്ചു.

ALSO READ: ഹലാൽ മുദ്രയുള്ള ഭക്ഷണം നിരോധിച്ച ബിജെപി സർക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News