കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല്; നടപടി ഏകപക്ഷീയമെന്ന് സസ്പെൻഷൻ നടപടി നേരിട്ട സംസ്ഥാന സെക്രട്ടറി അനന്തകൃഷ്ണൻ കൈരളി ന്യൂസിനോട്

കെ എസ് യു ക്യാമ്പിലെ തമ്മിത്തല്ലിൽ സസ്പെൻഷൻ നടപടി ഏകപക്ഷീയമെന്ന് നടപടി നേരിട്ട കെ എസ് യു സംസ്ഥാന സെക്രട്ടറി അനന്തകൃഷ്ണൻ കൈരളി ന്യൂസിനോട് പറഞ്ഞു. അലോഷ്യസ് സേവ്യറിന്റേത് പ്രതികാര നടപടിയാണെന്നും വൈരാഗ്യത്തിന് കാരണം കെ സുധാകരനൊപ്പം നിന്നതാണെന്നും അനന്തകൃഷ്ണൻ പറഞ്ഞു.

Also read:‘ഞാൻ ഒരു ബ്രാഹ്മണനായിരുന്നെങ്കിൽ നീ ഇങ്ങനെ പറയില്ലായിരുന്നു, അതാണ് ഇന്ത്യയുടെ ട്രാജഡി’ ; മുന്‍ രാഷ്‌ട്രപതി കെആർ നാരായണനെ കണ്ട ഓര്‍മ പങ്കുവെച്ച് ചുള്ളിക്കാട്

‘മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയിട്ടില്ല. കെ.പി.സി.സി അധ്യക്ഷനെ പോലും ക്ഷണിക്കാതെ നടത്തിയ ക്യാമ്പാണ്. നടപടിക്ക് മുൻപ് വിശദീകരണം പോലും ചോദിച്ചിട്ടില്ല. സംഭവത്തിന് ഒരു തെളിവുമില്ല. ഗ്രൂപ്പ് വൈരാഗ്യത്തിന്റെ പേരിൽ എടുത്ത നടപടിയാണ് ഇത്. കെപിസിസി അധ്യക്ഷന് എതിരായ വിമർശനം താൻ ചോദ്യം ചെയ്തു. കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റിന്റെ അറിവോടെ സുധാകരനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചു’ – അനന്തകൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration