ഔട്ടര്‍ റിംഗ് റോഡിനും സംസ്ഥാന വിഹിതം അനുവദിച്ചു, കേരളം വന്‍ വികസനകുതിപ്പില്‍: മന്ത്രി മുഹമ്മദ് റിയാസ്

mohammed riyas

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിനായി പ്രത്യേക പാക്കേജ് അംഗീകരിച്ചതോടെ സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയില്‍ വന്‍കുതിപ്പിന് കളമൊരുങ്ങിയതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചതോടെ പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ ഇനി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇടപടുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ബൈപാസ് ( NH 544), കൊല്ലം- ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ( NH 744) എന്നീ രണ്ട് പാത നിര്‍മ്മാണങ്ങള്‍ക്കായി 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുവാന്‍ കഴിഞ്ഞ മാസമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്‍ എച്ച് -66 നായി 5580 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കി കഴിഞ്ഞു. കേരളത്തിന്റെ പശ്ചാത്തലവികസനം സാധ്യമാക്കുവാന്‍ പ്രതിജ്ഞാ ബദ്ധമായി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ 25 ലക്ഷം രൂപ കൈമാറി

ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മാണത്തിനും സംസ്ഥാന വിഹിതം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മാണത്തിനായി 1629 .24 കോടി രൂപയുടെ പാക്കേജിനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. ഭൂമി ഏറ്റെടുക്കലിന്റെ അമ്പത് ശതമാനം തുകയായ 930.41 കോടി രൂപ സംസ്ഥാനം വഹിക്കും. ഈ തുക കിഫ്ബിയില്‍ നിന്നും അനുവദിക്കും. സര്‍വ്വീസ് റോഡ് നിര്‍മ്മാണത്തിന് 477.33 കോടി രൂപയും സംസ്ഥാനമാണ് വഹിക്കുക. ഈ തുക സംസ്ഥാനം 5 വര്‍ഷത്തിനകം നല്‍കും. ചരക്ക് സേവന നികുതി ഇനത്തില്‍ 210.63 കോടി രൂപയും റോയല്‍റ്റി ഇനത്തില്‍ 10.87 കോടി രൂപയും ഒഴിവാക്കി സംസ്ഥാനം അധികബാധ്യത വഹിക്കാനും തീരുമാനിച്ചു. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 62.7 കിലോ മീറ്റര്‍ ദൂരത്തില്‍ നാലു വരി പാതയും സര്‍വ്വീസ് റോഡും നിര്‍മ്മിക്കാനാണ് പദ്ധതി. 281.8 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിയ്ക്ക് ആയി ഏറ്റെടുക്കേണ്ടി വരിക.

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ഉണ്ടാകുന്ന വികസന സാധ്യതകളെ മുന്നില്‍ കണ്ടാണ് 2018 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് രൂപം നല്‍കിയത്. ദേശീയ പാതാ നിലവാരത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് മുഖ്യമന്ത്രി തന്നെ കേന്ദ്രഉപരിതല ഗതാഗതമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. പദ്ധതി നിര്‍മ്മാണം ദേശീയപാത അതോറിറ്റിയെ നിശ്ചയിച്ച കേന്ദ്രം എന്നാല്‍ സംസ്ഥാനം കൂടുതല്‍ പങ്കാളിത്തം വഹിക്കണമെന്ന് ആവശ്യപ്പെട്ടു. സര്‍വ്വീസ് റോഡ് നിര്‍മ്മാണവും ദേശീയപാതാ അതോറിറ്റി നിര്‍മ്മിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും കേരളത്തിന്റെ പങ്കാളിത്തം കേന്ദ്രം വീണ്ടും നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിസഭാ യോഗം ഔട്ടര്‍ റിംഗ് റോഡ് വികസനത്തിലും പ്രത്യേക പാക്കേജ് തയ്യാറാക്കിയത്. ഔട്ടര്‍ റിംഗ് റോഡിന്റെ തുടര്‍ച്ചയായി കടമ്പാട്ടുകോണത്തു നിന്നും ആരംഭിക്കുന്ന കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ദേശീയ പാതയും നിര്‍മ്മിക്കുന്നതോടെ ചരക്കു നീക്കം ഉള്‍പ്പെടെ കൂടുതല്‍ സുഗമമാക്കാന്‍ കഴിയും. കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് പാത നിര്‍മ്മാണത്തിന് ജി എസ് റ്റി വിഹിതവും, റോയല്‍റ്റിയും ഒഴിവാക്കി 317.35 കോടി രൂപ സംസ്ഥാനം വഹിക്കാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.

ALSO READ:അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യും: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News