സംസ്ഥാന റ്റിറ്റിഐ/പിപിറ്റിഐ കലോത്സവം സെപ്റ്റംബർ 4 ന് ; മന്ത്രി വീണാ ജോർജ് ലോഗോ പ്രകാശനം ചെയ്തു

2024-25 അധ്യയന വർഷത്തെ 28-ാമത് സംസ്ഥാന റ്റിറ്റിഐ/പിപിറ്റിഐ കലോത്സവം പത്തനംതിട്ട ജില്ലയിലെ ഗവണ്മെന്റ് ഹൈസ്‌കൂൾ കോഴഞ്ചേരിയിൽ വച്ച് സെപ്റ്റംബർ 4-ാം തീയതി നടക്കും. കലോത്സവത്തിൽ 600 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. വിഭാഗം ഒന്നിൽ കഥാരചന, കവിതാരചന, പ്രബന്ധരചന (മലയാളം), ചിത്രരചന (പെൻസിൽ), ചിത്രരചന (ജലഛായം) എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിഭാഗം ഒന്നിലെ ഇനങ്ങൾ റവന്യൂ ജില്ലാ തലത്തിൽ നടത്തി അതിൽ ഏറ്റവും സ്‌കോർ ലഭിച്ച 2 രചനകൾ വീതം തെരഞ്ഞെടുത്ത് സംസ്ഥാനതലത്തിലേക്ക് എത്തിക്കുകയും അവിടെ മൂല്യ നിർണ്ണയം നടത്തി ഏറ്റവും കൂടുതൽ സ്‌കോർ ലഭിക്കുന്ന 3 പേർക്ക് സമ്മാനം നൽകുകയും ചെയ്യും.

Also Read; ഒരു കോടി രൂപ ശമ്പളമുള്ള ജോലി വേണ്ടെന്നു വെച്ച് ചരിത്രം രചിച്ച ആരുഷി അഗർവാൾ ; ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ ബിസിനസ് വുമൺ

വിഭാഗം രണ്ടിൽ ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യം ചൊല്ലൽ (മലയാളം), മോണോ ആക്ട്, പ്രസംഗം (മലയാളം), പ്രഭാഷണം (മലയാളം), സംഘഗാനം (7 പേർ) എന്നിങ്ങനെ ഉള്ള മത്സരങ്ങൾ ആണ് നടക്കുക. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഒരു കുട്ടിക്ക് വ്യക്തിഗത ഇനങ്ങളിൽ പരമാവധി 5 ഇനങ്ങളിൽ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തിന് ഏറ്റവും സ്‌കോർ നേടുന്ന 3 മത്സരാർത്ഥികൾക്ക് 2000/-, 1600/-, 1200/- എന്ന ക്രമത്തിൽ ക്യാഷ് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റും നൽകുന്നതാണ്.

സംസ്ഥാന റ്റിറ്റിഐ/പിപിറ്റിഐ കലോത്സവത്തെ തുടർന്ന് സെപ്റ്റംബർ 5 ന് ദേശീയ അദ്ധ്യാപക ദിനാഘോഷ ചടങ്ങുകളും നടക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ വച്ച് സംസ്ഥാന അദ്ധ്യാപക അവാർഡും, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡും വിതരണം ചെയ്യുന്നതാണ്. കലോത്സവത്തിന്റെ ലോഗോ ആരോഗ്യ മന്ത്രി വീണാ ജോർജ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്‌ എസ് ഐ എ എസിന് നൽകി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പങ്കെടുത്തിരുന്നു.

Also Read; ‘ഇരകൾക്ക് നീതി ഉറപ്പാക്കാനുള്ള എൽഡിഎഫ് സർക്കാർ ശ്രമങ്ങൾക്ക് അഭിനന്ദനം…’; കേരളം സർക്കാരിന് അഭിനന്ദനമറിയിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ

കേരളത്തിലെ റ്റിറ്റിഐ/പിപിറ്റിഐ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി കലോത്സവം വർഷംതോറും നടത്തിവരുന്നുണ്ട്. 2007 വരെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ കൂടെ ആയിരുന്നു റ്റിറ്റിഐ/പിപിറ്റിഐ കലോത്സവവും നടന്നിരുന്നത്. എന്നാൽ 2008-09 അധ്യയന വർഷം മുതൽ ദേശീയ അദ്ധ്യാപക ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തി വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News