വ്യാജ ലോണ്‍ ആപ്പ് തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നടപടിയുമായി സംസ്ഥാന യുവജന കമ്മീഷന്‍

വ്യാജ ലോണ്‍ ആപ്പ് തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നടപടിയുമായി സംസ്ഥാന യുവജന കമ്മീഷന്‍. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെയും വ്യാജ ലോണ്‍ ആപ്പ് സംഘങ്ങള്‍ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ പ്രചാരണവും ബോധവത്കരണവും നടത്തുമെന്നും ആവശ്യമായ ഘട്ടത്തില്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

Also Read: ഇന്ന് പാകിസ്താന്‍ ശ്രീലങ്ക പോരാട്ടം; ഇരു ടീമുകള്‍ക്കും പറയാനുണ്ട് ചില പഴയ കണക്കുകള്‍

വ്യാജ ലോണ്‍ ആപ്പുകളുടെ തട്ടിപ്പ് കെണിയില്‍ സംസ്ഥാനത്ത് ആത്മഹത്യകള്‍ ഉണ്ടായ സാഹചര്യത്തിലാണ് നടപടിയുമായി സംസ്ഥാന യുവജന കമ്മീഷന്‍ രംഗത്ത് എത്തിയത്. വ്യാജ ലോണ്‍ ആപ്പ് തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ ബോധവത്കരണവും പ്രചാരണവും സംഘടിപ്പിക്കാനാണ് യുവജന കമ്മീഷന്‍ തയ്യാറെടുക്കുന്നത്. ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇവരുടെ കെണിയില്‍ അകപ്പെടാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ പറഞ്ഞു.

Also Read: കേരളീയത്തിന് സന്ദേശവുമായി പ്രിയ എഴുത്തുകാരൻ എം ടി

ഇത്തരം തട്ടിപ്പുസംഘങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണം. പരാതികള്‍ ലഭിച്ചാല്‍ അവ ഗൗരവത്തോടെ കാണുമെന്നും വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ആവശ്യമായ നടപടികള്‍ യുവജന കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മിഷന്‍ ജില്ലാ അദാലത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാലത്തില്‍ ആകെ പരിഗണിച്ച 18 കേസുകളില്‍ 12 എണ്ണം തീര്‍പ്പാക്കി. ആറ് കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. കമ്മീഷന് മുന്‍പാകെ പുതുതായി നാല് പരാതികള്‍ കൂടി ലഭിച്ചെന്ന് കമ്മീഷന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News