തലസ്ഥാനത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവ മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി ഒരു ദിവസം മാത്രം

YOUTH FESTIVAL

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. അവസാനഘട്ട മിനുക്ക് പണികളുടെ ഒരുക്കത്തിലാണ് 25 വേദികള്‍. നാളെ കാസര്‍ഗോഡ് നിന്ന് പുറപ്പെട്ട സ്വര്‍ണക്കപ്പും തിരുവനന്തപുരത്ത് എത്തും.

25 വേദികളിലായി 249 ഇനങ്ങളില്‍ 15000 തോളം കലാപ്രതിഭകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. വേദികളുടെയും കലവറയുടെയും അവസാനഘട്ട മിനുക്ക് പണികളാണ് ഇനി ബാക്കിയുള്ളത്. നാളെയോടെ അതും പൂര്‍ത്തിയാകും.

Also Read : അന്ന് കൊറോണ വരുമെന്ന് പറഞ്ഞു, ഇതുവരെയുള്ള ഒരു പ്രവചനം പോലും തെറ്റിയിട്ടില്ല…ഇത്തവണയുമുണ്ട്! വൈറലായി 38കാരൻ്റെ ‘ടൈം ട്രാവൽ’

വിദ്യാര്‍ത്ഥികള്‍ക്ക് വേദികളിലേക്ക് എത്താന്‍ പ്രത്യേക ക്യു ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലോത്സവത്തിനെത്തുന്നവരെ വരവേല്‍ക്കാന്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും പ്രത്യേക കൗണ്ടറുകളും ഒരുക്കുന്നുണ്ട്.

കഴിഞ്ഞദിവസം കാസര്‍കോട് നിന്ന് പുറപ്പെട്ട സ്വര്‍ണ്ണ കിരീടം നാളെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ സ്വീകരിക്കും. പുത്തരിക്കണ്ടത്ത് തയ്യാറാക്കിയ കലവറയില്‍ പാലുകാച്ചല്‍ ചടങ്ങും നാളെ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News