സ്പീക്കർ എ എൻ ഷംസീറിനെ വേട്ടയാടാനുള്ള സംഘപരിവാർ നീക്കത്തെ കേരളം വകവെക്കില്ല; ഡിവൈഎഫ്ഐ

സ്പീക്കർ എ.എൻ ഷംസീറിനെ വേട്ടയാടാനുള്ള സംഘപരിവാർ നീക്കം കേരളത്തിൽ വക വച്ച് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രെട്ടറിയേറ്റിന്റെ പ്രസ്താവന. പൗരന്മാരിൽ സയന്റിഫിക്ക് ടെംബർ വർദ്ധിപ്പിക്കാനുള്ള ചുമതല നമ്മുടെ ഭരണഘടനയുടെ ആർട്ടിക്ൾ 51 ലെ മൗലിക കർത്തവ്യങ്ങൾ പ്രകാരം ഓരോ പൗരനുമുണ്ട്. സ്വാതന്ത്ര്യാനന്തരം നാം നടന്ന് കയറിയ ഓരോ പുരോഗതിക്കും പിന്നിൽ ഈ ശാസ്ത്രീയ അന്വേഷണ ത്വരയുടെ സംഭാവനകളുമുണ്ടെന്നും പ്രസ്താവനയിൽ എടുത്തു പറയുന്നു.

ശാസ്ത്രീയ ചിന്തകളേയും സാമാന്യ ബോധത്തെയും ഭയപ്പെടുന്ന യുവമോർച്ച പേര് മാറ്റി ഭയമോർച്ചയായി പ്രഖ്യാപിക്കുന്നതാണ് നല്ലതെന്നും ശാസ്ത്രീയ ചിന്തകൾ പങ്കുവെച്ചതിന് എ.എൻ ഷംസീറിനെതിരെ കൊലവിളി നടത്തുന്ന സംഘപരിവാറിന്റെ അജണ്ട തിരിച്ചറിഞ്ഞ് പുരോഗമന ജനാധിപത്യ കേരളം പ്രതിരോധം സൃഷ്ടിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Also Read: പെൺമക്കളുടെ വിവാഹത്തിന് വായ്പ ധനസഹായം ഉയർത്തി,ക്ലാസ് ഫോർ ജീവനക്കാർക്ക് ലഭിക്കുക 3 ലക്ഷം രൂപ; കെ എൻ ബാലഗോപാൽ

ശാസ്ത്രത്തോടും ചരിത്രത്തോടുമുള്ള ഭയം ഫാസിസ്റ്റ് ശക്തികൾക്ക് പണ്ടേ ഉള്ളതാണ്. സംഘപരിവാറിന്റെ ശാസ്ത്ര വിരുദ്ധത ഒരു പുതിയ കാര്യവുമല്ല. പൊതു വിദ്യാഭ്യാസ മേഖലയേയും ഉന്നത വിദ്യാഭ്യാസമേഖലയേയും അശാസ്ത്രീയവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങളിലൂടെ കാവിയണിയിക്കാൻ അവർ ശ്രമിക്കുന്നതും ഏറ്റവുമൊടുവിൽ പരിണാമ സിദ്ധാന്തം പോലും സിലബസിൽ നിന്ന് വെട്ടി മാറ്റിയതും നമ്മൾ കണ്ടതാണ്.

പശുവിന്റെ ചാണകത്തിൽ സ്വർണവും പ്ലൂട്ടോണിയവുമുണ്ടെന്നു ഗവേഷണം നടത്തുന്നതും, ഗോമൂത്രം വിശുദ്ധ ഉൽപ്പന്നമായി കണ്ട് വിൽക്കാൻ അനുമതി നൽകുന്നതുമൊക്കെ ഈ ഗവണ്മെന്റിന്റെ കീഴിലാണ്. അതോടൊപ്പം പുഷ്പക വിമാനം ആദ്യത്തെ വിമാനമാണെന്നും, ആനയുടെ തല ഗണപതിക്ക് നൽകിയത് ആദ്യത്തെ പ്ലാസ്റ്റിക് സർജറി ആണെന്നുമൊക്കെ രാജ്യ പ്രധാനമന്ത്രി തന്നെ ഗൗരവമേറിയ പൊതു പരിപാടിയിൽ പ്രസംഗിച്ചതും നമുക്ക് മുൻപിലുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്ര – പൗര സമൂഹം ഇന്ത്യയിൽ ഭരണകൂട ഒത്താശയോടെ നടക്കുന്ന ഈ ശാസ്ത്രവിരുദ്ധതയിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

ബഹുമാനപ്പെട്ട നിയമ സഭാ സ്പീക്കർ എ.എൻ ഷംസീർ കുട്ടികൾക്കായുള്ള ഒരു പൊതുപരിപാടിയിൽ ഈ ശാസ്ത്ര വിരുദ്ധ സമീപനത്തെയാണ് വിമർശിച്ചത്. അതിൽ ഒരു മത വിശ്വാസിക്കും പ്രയാസം തോന്നേണ്ട ഒന്നും തന്നെയില്ല. സംഘപരിവാറുകാർ അല്ലാതെ സാമാന്യ ബുദ്ധിയുള്ള ഒരു മത വിശ്വാസിയും വിമാനം ആദ്യമായി പറത്തിയത് റൈറ്റ് സഹോദരന്മാർ എന്നതിന് പകരം പുഷ്പക വിമാനത്തിന്റെ കഥ എവിടെയും പറയില്ല. വിശ്വാസവും, മിത്തും, പ്രായോഗിക ശാസ്ത്രവുമൊക്കെ വേർതിരിച്ചു കാണാനുള്ള ബോധം കേരളത്തിലെ സാമാന്യ ജനങ്ങൾക്കുണ്ടെന്നും പ്രസ്താവനയിൽ വിശദമാക്കുന്നു.

Also Read: ഒരു കുട്ടിയേയും സര്‍ക്കാര്‍ കൈവിടില്ല, ഒരു കുട്ടി പോലും ചികിത്സ കിട്ടാതെ വിഷമിക്കരുത്: ഹൃദ്യം പദ്ധതിയെക്കുറിച്ച് മന്ത്രി വീണ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News