ഐ സി ബാലകൃഷ്ണനെതിരെ മൊഴി നൽകി പണം തട്ടിപ്പിനിരയായ വ്യക്തി. തട്ടിപ്പിനിരയായതായും ഐ സി ബാലകൃഷ്ണന്റെ വീട്ടിൽ ചെന്ന് ബഹളമുണ്ടാക്കിയാണ് നഷ്ടപ്പെട്ട പണം തിരിച്ചു വാങ്ങിയതെന്നുമാണ് മൊഴി. ഇനിയും 75000 രൂപ ലഭിക്കുവാണെണ്ടെന്നും വൻ തട്ടിപ്പാണ് നടന്നതെന്ന് പിന്നീട് അറിഞ്ഞതായുമാണ് മൊഴി.
നൂൽപ്പുഴ തൊടുവെട്ടി സ്വദേശിയായ കെ കെ ബിജുവാണ് മൊഴി നൽകിയത്. ഭാര്യയുടെ നിയമനത്തിനായാണ് താൻ നാല് ലക്ഷം രൂപ നൽകിയതെന്നാണ് മൊഴി നൽകിയിരിക്കുന്നത്.
Also Read: എൻ എം വിജയൻ്റെ കുടുംബത്തിന് അന്തവും കുന്തവും ഇല്ല, അവർ എന്തൊക്കെയോ പറയുന്നു; പരിഹസിച്ച് കെ സുധാകരൻ
കെ കെ ബിജുവിൽ നിന്ന് ബാങ്ക് നിയമനത്തിൽ പണം വാങ്ങിയതിൽ ഐ സി ബാലകൃഷ്ണന് പങ്കുണ്ടെന്ന് എൻ എം വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇത് സ്ഥിരീകരിക്കുന്നതാണ് കെ കെ ബിജു നൽകിയ മൊഴി. എൻ ജി ഒ അസോസിയേഷൻ നേതാക്കൾ സാലറി സർട്ടിഫിക്കറ്റ് വെച്ച് ലോണെടുത്ത് പണം തിരിച്ചുകൊടുത്തു എന്നും, 7 ലക്ഷം രൂപയാണ് ഐ സി ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരം പ്രാദേശിക നേതാക്കൾ വാങ്ങിയതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
ഐ സി ബാലകൃഷ്ണന്റെ വീട്ടിൽച്ചെന്ന് നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയാണ് പണം തിരികെ വാങ്ങിയതെന്നും കെ കെ ബിജു മൊഴി നൽകി. പണം തിരികെ നൽകിയില്ലെങ്കിൽ വിമത സ്ഥാനാർഥിയായി ബത്തേരി നഗരസഭയിലെ ഒരു വാർഡിൽ മത്സരിക്കുമെന്ന് പറഞ്ഞു. ഒടുവിൽ 3,25000 രൂപ വിവിധ ഘട്ടങ്ങളായി തിരികെ കിട്ടിയെന്നുമാണ് ബിജുവിന്റെ മൊഴി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here