ഘർ വാപസിയെ പ്രണബ് മുഖർജി പ്രശംസിച്ചിരുന്നു എന്ന പ്രസ്താവനയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെതിരെ സിബിസിഐ.പ്രണബ് മുഖർജിയെ ഉദ്ധരിച്ചുള്ള മോഹൻ ഭഗവതിന്റെ പ്രസ്താവനയെ അപലപിക്കുന്നുവെന്ന് സിബിസിഐ പറഞ്ഞു.
ഘർ വാപ്പസി നടത്തിയില്ലായിരുന്നെങ്കിൽ ആദിവാസികൾ ദേശദ്രോഹികൾ ആയേനെ എന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു.പ്രസ്താവനയുടെ ഉദ്ദേശശുദ്ധി സംശയകരം.വിഎച്ച്‌പിയുടെയും മറ്റ് സമാന സംഘടനകളുടെയും അക്രമാസക്തമായ ഘർ വാപ്‌സിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആദിവാസികളുടെ സ്വാതന്ത്ര്യം ഇല്ലാതാകുന്നു.ഇതല്ലേ യഥാർത്ഥ ദേശവിരുദ്ധ പ്രവർത്തനമെന്നും സിബിസിഐ പറഞ്ഞു.
ALSO READ; ശബരിമല തീര്‍ത്ഥാടനം; 3,34,555 തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി
പ്രണബ് മുഖർജി ജീവിച്ചിരുന്നപ്പോൾ എന്തുകൊണ്ട് മോഹൻ ഭഗവത് ഇത്തരം ഒരു പ്രസ്താവന നടത്തിയില്ലെന്ന് സിബിസിഐ ചോദിച്ചു.മൂന്ന് തവണ നിരോധിക്കപ്പെട്ട സംഘടന ക്രിസ്ത്യൻ സമുദായത്തെ ദേശവിരുദ്ധം
എന്ന് വിളിക്കുന്നത് നിർഭാഗ്യകരമാണെന്നുംമുൻ നിരമാധ്യമങ്ങൾ ഇത്തരം പ്രസ്തവനകൾക്ക് പ്രചരണം നൽകുന്നതും നിർഭാഗ്യകരമെന്നും സിബിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്.ഈ വിഭജന രാഷ്ട്രീയത്തോട് ഉചിതമായ രീതിയിൽ പ്രതികരിക്കാനും സി ബി സി ഐ ആഹ്വാനം ചെയ്യുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here