സംവിധായകൻ രഞ്ജിത്തിനെതിരായ കേസ്; സംവിധായകൻ ജോഷി ജോസഫിന്റെ സാക്ഷിമൊഴിയെടുക്കും

Ranjith

സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ ഇന്ന് സാക്ഷിമൊഴി രേഖപ്പെടുത്തും. സംവിധായകൻ ജോഷി ജോസഫിന്റെ മൊഴിയാണ് എടുക്കുക. കേസിലെ പ്രധാന സാക്ഷിയായി ബംഗാളി നടി പറഞ്ഞിരുന്നത് ജോഷി ജോസഫിനെയാണ്. എറണാകുളത്തെ തമ്മനത്തുള്ള ജോഷി ജോസഫിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുക്കുക. ഇന്ന് വൈകിട്ട് മൊഴി രേഖപ്പെടുത്താൻ സാധ്യത.

Also Read; ‘ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രം; ഡബ്ല്യുസിസിയിലെ സുഹൃത്തുക്കള്‍ക്കും സഹോദരിമാര്‍ക്കും അഭിനന്ദനങ്ങള്‍’: സാമന്ത

അതേസമയം, ജയസൂര്യക്കെതിരായ പീഡന പരാതിയിൽ കണ്ടോൺമെന്റ് പൊലീസ് പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും. അപേക്ഷ തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. സംവിധായകൻ ബാലചന്ദ്രമേനോന്റെ മൊഴിയും രേഖപ്പെടുത്തും.

Also Read; കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം ; പ്രതിഷേധം കടുപ്പിച്ച് ജൂനിയർ ഡോക്ടർമാർ, അക്രമം അഴിച്ചുവിട്ട് ബിജെപിയും തൃണമൂലും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News