സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന നിയമം: സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രിംകോടതി

സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കുന്ന നിയമം കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. സ്വവർഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി കോടതി തള്ളിയെങ്കിലും  സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ നിയമ നിർമാണം നടത്താൻ കഴിയും. കോടതി ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്വവർഗ വിവാഹം നിയമമാക്കുന്നതിൽ സംസ്ഥാനങ്ങള്‍ക്ക് നയപരമായ തീരുമാനമെടുക്കാമെന്നാണ് സുപ്രിംകോടതി ഉത്തരവിൽ ചൂണ്ടിക്കട്ടുന്നത്. എല്ലാ വിവാഹങ്ങളിലും കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങളിലുമുള്ള ലിംഗഭേദം ഒഴിവാക്കാം, അല്ലെങ്കില്‍ ക്വിയര്‍ കമ്മ്യൂണിറ്റിക്ക് വിവാഹത്തിനുള്ള അവസരം നല്‍കുന്ന ലിംഗഭേദമില്ലാതെയുള്ള പ്രത്യേക വിവാഹ നിയമം നടപ്പിലാക്കാം. അല്ലെങ്കില്‍ ഗാര്‍ഹിക പങ്കാളിത്ത നിയമനിര്‍മ്മാണം പാസാക്കാം. കേന്ദ്ര ഗവണ്‍മെന്‍റിന് പകരം സംസ്ഥാന നിയമനിര്‍മ്മാണ സഭകള്‍ക്ക് ഇക്കാര്യത്തില്‍ നടപടിയെടുക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ALSO READ: ലോകകപ്പ് യോഗ്യതാ മത്സരം: മെസി പവറില്‍ അര്‍ജന്‍റീനയ്ക്ക് ജയം

എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സാമൂഹികവും രാഷ്ട്രീയവുമായ സംയമനം പാലിക്കുകയും സംസ്ഥാനത്തെ മറ്റ് വിഭാഗങ്ങളെ പരിഗണിക്കുകയും വേണമെന്നും. അതിനായി പൊതുജന താല്പര്യം അറിയുകയും ജനങ്ങളുടെ താല്പര്യം മനസിലാക്കുകയും വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സ്വവർഗ വിവാഹം സുപ്രിംകോടതി നിയമവിധേയം ആക്കിയില്ലെങ്കിലും സംസ്ഥാങ്ങൾക്ക് വേണമെങ്കിൽ നിയമനിർമാണം നടത്താൻ കഴിയും.

ALSO READ:  ഷൂട്ടിങ്ങിനിടെ മമ്മൂക്കയെ അടിച്ചയാളെ ഞാനെടുത്തു തൂക്കിയെറിഞ്ഞു, അവനങ്ങനെ ഞെളിഞ്ഞു പോകണ്ട: കുണ്ടറ ജോണിയുടെ അഭിമുഖം വീണ്ടും വൈറലാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News