സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ – ഫൈ പാർക്ക് കോഴിക്കോട് മാനാഞ്ചിറയിൽ

കോഴിക്കോട് മാനാഞ്ചിറ സ്ക്വയർ സൗജന്യ വൈ – ഫൈ പാർക്കായി മാറുന്നു. എളമരം കരീം എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 36 ലക്ഷം രൂപ ചെലവഴിച്ച് ബിഎസ്എൻഎൽ ആണ് വൈ-ഫൈ സൗകര്യം ഒരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച എളമരം കരീം എംപി നിർവഹിക്കും.

ഇതോടെ സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ – ഫൈ പാർക്കായി കോഴിക്കോട് മാനാഞ്ചിറ സ്ക്വയർ മാറും. ഒരേ സമയം 500 പേർക്ക് ഹൈ സ്പീഡ് ഡാറ്റ ഉപയോഗിക്കാവുന്ന ഇടമായി മാനാഞ്ചിറ മൈതാനം മാറും. എളമരം കരീം എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35.89 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് സൗജന്യ വൈ – ഫൈ സൗകര്യം ഒരുക്കിയത്.

ALSO READ: ‘കേരളത്തിന്റെ പ്രതിഷേധം രാജ്യം ഏറ്റെടുത്തു, പ്രസംഗങ്ങൾ ആവേശഭരിതമായിരുന്നു’: മന്ത്രി പി രാജീവ്

ബിഎസ്എൻഎൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരേ സമയം മാനാഞ്ചിറ സ്ക്വയറിൽ എത്തുന്ന 500 പേർക്ക് വൈ – ഫൈ ഉപയോഗിക്കാൻ കഴിയുമെന്ന് ബിഎസ്എൻഎൽ കോഴിക്കോട് ജനറൽ മാനേജർ സാനിയ അബ്ദുൾ ലത്തീഫ് പറഞ്ഞു.

മാനാഞ്ചിറ സ്ക്വയറും സമീപ സ്ഥലങ്ങളും കവർ ചെയ്യുന്നതാവും വൈ – ഫൈ സൗകര്യം. സ്ക്വയറിൽ എത്തുന്ന ഒരാൾക്ക് ഒരു ദിവസം 1 ജിബി സൗജന്യമായി ഉപയോഗിക്കാനാവും. നവീന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ലോകമെമ്പാടും ആധുനിക നഗരങ്ങൾ വൈ – ഫൈ നഗരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. യുനസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ച കോഴിക്കോടിനെ കൂടുതൽ സർഗ സംപുഷ്ടമാക്കാൻ വൈ – ഫൈ അടക്കമുള്ള സാങ്കേതിക വിദ്യകൾക്ക് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News