കൊവിഡ് ഉയരുന്നു, കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടയുള്ള സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. നിലവിലുള്ള ആക്റ്റീവ് കേസുകളിൽ 26.4% കേസുകളും കേരളത്തിൽ ആണ്. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 1500 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 8601 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 910 പേർ രോഗമുക്തി നേടി. ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,30,824 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.23 ശതമാനവുമാണ്. ഇതുവരെ 220.65 കോടി ഡോസ് വാക്സിനുകൾ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News