ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ടു. ഇന്നലെ രേഖപ്പെടുത്തിയത് 11.01 കോടി യൂണിറ്റാണ്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും സര്‍വ്വകാല റെക്കോര്‍ഡിട്ടു. ചൂടിന് ഒരു ശമനവും ഇല്ലാതെ തുടരുന്നതിനനുസരിച്ച് ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് വൈദ്യുതി ഉപഭോഗവും കുതിക്കുകയാണ്. ഈ മാസം 6ന് രേഖപ്പെടുത്തിയ 10.82 കോടി യൂണിറ്റെന്ന മൊത്ത വൈദ്യുതി ഉപഭോഗം 8 തീയതി മറികടന്നത് 11 കോടി യൂണിറ്റ് പിന്നിട്ടെന്ന ചരിത്രവുമായിട്ടാണ്.
വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത കൂടുന്നതാണ് കെഎസ്ഇബിയെ പ്രതിസന്ധിയിലാഴ്ത്തുന്നത്. 5487 മെഗാവാട്ടെന്ന സര്‍വ്വകാല റെക്കോര്‍ഡാണ് കഴിഞ്ഞ ദിവസത്തെ പീക്ക് ആവശ്യകത. വൈകുന്നേരം 8 മണി മുതല്‍ രാത്രി 2 മണിവരെ യൂണിറ്റിന് 10 രൂപ നല്‍കിയാണ് ബോര്‍ഡ് പവര്‍കട്ട് ഒഴുവാക്കാന്‍ പുറത്ത് നിന്ന് വൈദ്യുതി എത്തിക്കുന്നത്. മെയ് 31 വരെ 500 മെഗാവാട്ട് കൂടി അധികമായി വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. 15-ാം തീയതിക്ക് ശേഷം ചൂട് കുറയുമെന്ന കാലാവസ്ഥാ പ്രവചനത്തിലാണ് കെഎസ്ഇബി പ്രതീക്ഷ വക്കുന്നത്.
Also Read: ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തിൻ്റെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതി: എം വി ഗോവിന്ദൻ മാസ്റ്റർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here