കേരളം മാത്രമാണ് കടമെടുക്കാൻ അനുമതി തേടുന്നതെന്ന കേന്ദ്ര വാദം പൊളിയുന്നു. 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206 കോടി രൂപ കടമെടുക്കും. കടമെടുപ്പിൽ ഏറ്റവും കൂടുതൽ തുക സമാഹരിക്കുക ഉത്തർപ്രദേശാണ്, 8,000 കോടി രൂപയാണ് ഉത്തർപ്രദേശ് കടമെടുക്കുന്നത്.
തൊട്ടുപിന്നിൽ കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയാണ്. 6000 കോടി രൂപയാണ് ഈ സംസ്ഥാനങ്ങൾ കടമെടുക്കുന്നത്. കേരളം എടുക്കുന്നത് 3742 കോടി രൂപയാണ്. ഒരാഴ്ചയിൽ ഇത്രയും തുക കടപ്പത്രങ്ങൾവഴി കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ സമാഹരിക്കുന്നത് ആദ്യമായാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here