സ്റ്റേഷന്‍ മാസ്റ്റര്‍ ഒന്ന് ഫോണ്‍ ചെയ്തതാ! റെയില്‍വേയ്ക്ക് നഷ്ടം മൂന്ന് കോടി, പിറകേ സസ്‌പെന്‍ഷനും ഡിവോഴ്‌സും

വിവാഹം കഴിഞ്ഞിട്ടും കാമുകനുമായി ബന്ധം പുലര്‍ത്തിയിരുന്ന ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ സംഭാഷണം അവസാനിപ്പിക്കാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞ ഒരു ‘ഓക്കെ’ റെയില്‍വേയ്ക്ക് വരുത്തിവച്ചത് മൂന്നു കോടിയുടെ നഷ്ടമാണ്. വിശാഖപട്ടണം സ്വദേശിയായ സ്റ്റേഷന്‍മാസ്റ്റര്‍ തൊട്ടടുത്തുള്ള മൈക്രോഫോണ്‍ ഓണാണെന്ന് ഓര്‍ക്കാതെ പറഞ്ഞുപോയ ഓക്കെ കേട്ട ഉദ്യോഗസ്ഥര്‍ ട്രെയിന്‍ പോകാനുള്ള നിര്‍ദേശമാണെന്ന് തെറ്റിദ്ധരിച്ച് ഗുഡ്‌സ് ട്രെയിന്‍ ലോക്കോപൈലറ്റിന് ട്രെയിന്‍ പോകാനുള്ള അനുമതിയാണെന്ന് തെറ്റിദ്ധരിച്ചു.

ALSO READ: വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാനാകില്ല; ഹൈക്കോടതി

മുമ്പ് തന്നെ യാത്രാവിലക്ക് നിലനില്‍ക്കുന്ന മാവോയിസ്റ്റ് പ്രദേശത്തേക്ക് പോകാനുള്ള അനുമതിയാണ് ഇവര്‍ നല്‍കിയത്. മറ്റപകടങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും ഇത് വഴി റെയില്‍വേയ്ക്ക് സംഭവിച്ചത് മൂന്നു കോടിയുടെ നഷ്ടമാണ്. ഇതോടെ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചു. ദുര്‍ഗ് സ്വദേശിയായ യുവതിയെ 2011 ഒക്ടോബര്‍ 12നാണ് സ്റ്റേഷന്‍ മാസ്റ്റര്‍ വിവാഹം കഴിച്ചത്. എന്നാല്‍ ഇവര്‍ വിവാഹത്തിന് ശേഷവും കാമുകനുമായി ബന്ധം തുടര്‍ന്നിരുന്നു. ഇക്കാര്യത്തിലുണ്ടായ തര്‍ക്കത്തിനിടയിലാണ് സംഭാഷണം അവസാനിപ്പിക്കാന്‍ അദ്ദേഹം ഓക്കേ പറഞ്ഞത്. അത് പറഞ്ഞത് ഉച്ചത്തിലാവുകയും ചെയ്തു.

ALSO READ: പികെ ഗോപിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2023-ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു

സസ്‌പെന്‍ഷന് പിന്നാലെ ദാമ്പത്യം കൂടുതല്‍ വഷളായി. ഇതോടെ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതിനെതിരെ ഭാര്യ ഇയാള്‍ക്കും കുടുംബത്തിനും എതിരെ കേസ് നല്‍കുകയും ചെയ്തിരുന്നു. വിവാഹമോചന ഹര്‍ജി കുടുംബകോടതി തള്ളിയപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഛത്തീസ്ഗഡ് ഹൈക്കോടതിയെ സമീപിച്ചു. ഒടുവില്‍ ഭാര്യ സ്റ്റേഷന്‍മാസ്റ്റര്‍ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ എല്ലാം കള്ളമാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ഇതോടെ അദ്ദേഹത്തിന് വിവാഹമോചനവും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News