ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിന് സ്റ്റേ; നടപടി റെസിലിംഗ് ഫെഡറേഷന്റെ ഹർജിയിൽ

ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിന് സ്റ്റേ.പഞ്ചാബ്- ഹരിയാന കോടതിയാണ് നാളെ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. ഹരിയാന റെസിലിംഗ് ഫെഡറേഷന്റെ ഹർജിയിലാണ് കോടതി നടപടി. നേരത്തെ ജൂൺ മാസം ആയിരുന്നു ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ്‌ മത്സരം. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഉത്തർപ്രദേശിൽനിന്നുള്ള സഞ്‌ജയ്‌കുമാർ സിങ്ങാണ്‌ ബ്രിജ്‌ഭൂഷന്റെ സ്ഥാനാർഥി. എതിരാളി 2010 കോമൺവെൽത്ത്‌ ഗെയിംസ്‌ സ്വർണമെഡൽ ജേത്രിയായ അനിത ഷിയോണാണ്‌.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ 16ന്, രണ്ട് ഘട്ടങ്ങളിലായി പ്രചാരണം

അതേസമയം, ബ്രിജ് ഭൂഷണിന്റെ അനുയായിയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഡബ്ലിയുഎഫ്ഐ ജോയിന്റ സെക്രട്ടറിയുമായ സഞ്ജയ്സിംഗിനെ പുതിയ അധ്യക്ഷനാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഗുസ്തിതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഗുസ്തിതാരങ്ങളായ സാക്ഷിമാലിക്, വിനേഷ്ഫോഗട്ട്, ബജ്റങ് പുണിയ തുടങ്ങിയവര്‍ വ്യാഴാഴ്ച ഇതുമായിബന്ധപ്പെട്ട വാര്‍ത്താസമ്മേളനം നടത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. വ്യാഴാഴ്ച്ച പകല്‍ 12.30യ്ക്ക് ഗുസ്തിതാരങ്ങള്‍ രാജ്ഘട്ടില്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, രാജ്ഘട്ടിലും പരിസരത്തും നിരോധനനാജ്ഞ പ്രഖ്യാപിച്ച് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചതിനെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം മാറ്റിവെക്കാന്‍ നിര്‍ബന്ധിതരായെന്ന് ഗുസ്തിതാരങ്ങള്‍ അറിയിച്ചു. സ്വാതന്ത്ര്യദിനം അടുത്തസാഹചര്യത്തിലാണ് നിരോധനനാജ്ഞ പ്രഖ്യാപിച്ചതെന്ന് ദില്ലി പൊലീസ് അവകാശപ്പെട്ടു.

Also Read: രാഹുൽ ഗാന്ധിക്ക് ഫ്ലയിങ് കിസ് കൊടുക്കാൻ ഇഷ്ടം പോലെ പെൺകുട്ടികളുണ്ട്: കോണ്‍ഗ്രസ് വനിത എംഎല്‍എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News