സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയ നടപടിക്ക് സ്റ്റേ, തൽക്കാലം അംഗത്വത്തിൽ തുടരാമെന്ന് കോടതി

നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടി എറണാകുളം സബ് കോടതിയാണ് സ്റ്റേ ചെയ്തത്. സാന്ദ്ര തോമസ് നൽകിയ ഉപഹർജിയെ തുടർന്നാണ് കോടതി ഉത്തരവ്. കേസിൽ കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ സംഘടനയിൽ സാന്ദ്ര തോമസ് അംഗമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

തനിക്ക് നേരിട്ട ദുരനുഭവത്തിൽ പരാതി നൽകിയതിന് പിന്നാലെ നവംബർ ആദ്യവാരമാണ് സംഘടനാ അംഗത്വത്തിൽ നിന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാക്കൾ സാന്ദ്ര തോമസിനെ പുറത്താക്കിയത്.

ALSO READ: സ്വകാര്യബസ് ആളുകളെ ഇടിച്ചുകൊന്നാൽ 3 മാസത്തേക്ക് പെർമിറ്റ് സസ്പെൻഡ് ചെയ്യും, ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷൻ നിർബന്ധം; മന്ത്രി ഗണേഷ്കുമാർ

സംഘടനയുടെ അച്ചടക്കം ലംഘിച്ചതിനാണ് സാന്ദ്രക്കെതിരെ നടപടിയെന്നും കാരണം കാണിക്കൽ നോട്ടിസിന് സാന്ദ്ര നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും സത്യവിരുദ്ധമാണെന്നും ആയിരുന്നു അസോസിയേഷൻ സെക്രട്ടറി ബി. രാഗേഷിൻ്റെ വിശദീകരണം. പിന്നീടാണ് ഉപ ഹർജിയുമായി സാന്ദ്രാ തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് സാന്ദ്രയ്ക്ക് അനുകൂലമായുള്ള നിലവിലെ കോടതി ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News