ആവശ്യക്കാര്‍ ഏറെയെങ്കിലും ഇന്ത്യന്‍ കമ്പനികളുടെ ഗോഡൗണില്‍ സ്റ്റീല്‍ കെട്ടിക്കിടക്കുന്നു; കാരണം ഇത്

steel

ഉരുക്കുവ്യവസായ ഹബ് ആയ രാജ്യത്തെ സ്റ്റീൽ കമ്പനികളുടെ ഗോഡൗണുകളിൽ കോടിക്കണക്കിന് രൂപയുടെ ചരക്ക് കെട്ടിക്കിടക്കുന്നു. 89,000 കോടി രൂപയുടെ സ്റ്റീൽ ഇങ്ങനെ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര വിപണിയിൽ ഉയർന്ന ഉപഭോഗ ആവശ്യം ഉണ്ടായിട്ടും ഇതാണ് സ്ഥിതി.

ആഭ്യന്തര വിപണിയിൽ ഇറക്കുമതി തുടരുന്നതിനാലാണിത്. പ്രശ്നം ഗുരുതരമായി കണ്ട് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സ്റ്റീൽ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സെപ്തംബർ അവസാനം 14 ദശലക്ഷം ടൺ സ്റ്റീൽ ആണ് ഗോഡൗണുകളിലുണ്ടായിരുന്നത്. ഇതിൽ ഇപ്പോഴും വലിയ മാറ്റമില്ല.

Read Also: ലുലു റീട്ടെയ്‌ലിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് വന്‍ പ്രതികരണം

ഒരു വർഷം മുമ്പ് ഇത് 13.67 ദശലക്ഷം ടൺ ആയിരുന്നു. 13.01 ശതമാനമാണ് വർധന. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ആഭ്യന്തര സ്റ്റീൽ ഉപഭോഗം 13.65% വർധിച്ച് 72.82 മില്ല്യൺ ടണ്ണായി വർധിച്ചിട്ടുണ്ട്. എന്നാൽ, നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതി വരെ ഏകദേശം 2.4 മില്യൺ ടൺ ഇറക്കുമതി നടന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News