പോക്‌സോ കേസ്; രണ്ടാനച്ഛനായ പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിന തടവും പിഴയും

പോക്സോ കേസില്‍ രണ്ടാനച്ഛന് ശിക്ഷ. പാലക്കാട് ഒറ്റപ്പാലത്ത് പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടെ നടപടി. കുട്ടിയുടെ രണ്ടാനച്ഛനായ 52കാരന് ഒന്‍പത് വര്‍ഷം കഠിന തടവും ഒരുലക്ഷത്തി നാല്‍പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

Also Read- ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി 1 ലക്ഷം രൂപ അനുവദിച്ചു

2021 മെയ് മുതല്‍ വിവിധ ഘട്ടങ്ങളിലായി പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. രണ്ടാനച്ഛനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. നിലവില്‍ താമസിക്കുന്ന വീട്ടിലും പഴയ വീട്ടില്‍ വെച്ചും രണ്ടാനച്ഛന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞിരുന്നു.

Also Read- ചരിത്രത്തിലില്ലാത്ത വിധം മണിക്കുറുകൾക്കകം കൊലപാതകത്തിൻ്റെ ചുരുളഴിക്കാനായി; ആലുവ കൊലപാതകത്തിൽ പ്രതികരണവുമായി എംവി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News