കോതമംഗലം നെല്ലിക്കുഴിയില്‍ യുപി സ്വദേശിയായ ആറ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയം രണ്ടാനമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി.
ALSO READ: ദേശീയ ജല വികസന ഏജന്‍സിയുടെ അജണ്ടയിൽ വൈപ്പാര്‍ പദ്ധതി ഉള്‍പ്പെടുത്തിയില്ല
നെല്ലിക്കുഴിയില്‍ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശി അജാസ് ഖാന്റെ ആറു വയസ്സു കാരിയായ മകള്‍ മുസ്‌കാന്‍ ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി വ്യാഴാഴ്ച രാവിലെ എഴുന്നേറ്റില്ല എന്നാണ് കുടുംബം നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന വ്യക്തമായ പൊലീസ് കുട്ടിയുടെ പിതാവിനെയും രണ്ടാനമ്മയെയും നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതോടെ രണ്ടാനമ്മയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ കുട്ടിയെ ഒഴിവാക്കുന്നതിനാണ് കൊലപാതകം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here