പ്രണയത്തിൽ നിന്ന് പിന്മാറി; ചങ്ങലകൊണ്ട് ശരീരം ബന്ധിച്ചു; 25കാരിയെ ജീവനോടെ ചുട്ട് കൊന്ന് സുഹൃത്ത്

തമി‌ഴ്‌നാട്ടിൽ യുവതിയെ തീകൊളുത്തി കൊന്ന യുവാവ് പിടിയിൽ. ആർ നന്ദിനി എന്ന സോഫ്റ്റ്‌വെയർ എൻജിനിയർ ആണ് മരിച്ചത്. മധുര സ്വദേശിനിയാണ്.

സംഭവത്തിൽ നന്ദിനിയുടെ സുഹൃത്ത് വെട്രിമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരും സ്കൂളിൽ സഹപാഠികളായിരുന്നു. തൊരൈപാക്കത്തുള്ള സോഫ്റ്റ്‌ വെയർ ഫേമിൽ ഇരുവരും ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്. വെട്രിമാരനുമായി നന്ദിനി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം അവസാനിപ്പിച്ചതാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് പറഞ്ഞു.

ALSO READ: അമേരിക്കയിൽ സഹായത്തിന് വിളിച്ച പൊലീസിന്റെ വെടിയേറ്റ് യുവതി മരിച്ചു

കഴിഞ്ഞ ദിവസം തലമ്പൂരിൽ പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ് കൊണ്ട് ആഴത്തിൽ കഴുത്തിലും കൈകാലുകളിലും മുറിവേൽപ്പിച്ച നിലയിലായിരുന്നു നന്ദിനിയുടെ ശരീരം. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെട്രിമാരൻ പൊലീസ് കസ്റ്റഡിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News