തിരുവനന്തപുരത്ത് പോത്തൻകോട് 9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയിൽ. കല്ലിയൂർ , കുണ്ടൻകാവ്, അനീഷ് (31) ആറ്റിപ്ര, സന്ധ്യാ ദീപത്തിൽ ബാബുരാജ് (55) എന്നിവരാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ ഒരുമാസം മുൻപ് വിദേശത്ത് ജോലിക്കായി പോയിരുന്നു.
അതിനുശേഷം കുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം ഉണ്ടായതിനെ തുടർന്ന് സ്കൂളിലെ അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടിൽ എത്തിയ മാതാവ് കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി. അപ്പോഴാണ് പീഡന വിവരം അറിയുന്നത്.
Also read: കാസർകോഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
അനീഷ് നിരവധി തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കൗൺസിലിങ്ങിനിടെ കുട്ടി പറഞ്ഞു. രണ്ടു വർഷത്തോളം കുട്ടിയെ പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. പുറത്തു പറഞ്ഞാൽ അമ്മയെ കൊന്നുകളയുമെന്ന് അനീഷ് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. കുട്ടിയുടെ അപ്പൂപ്പന്റെ സുഹൃത്തായ ബാബുരാജ് ഒരു ദിവസം വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും കുട്ടി പറഞ്ഞു.
കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവറാണ് ബാബുരാജ്. വൈദ്യ പരിശോധനയിൽ പീഡനത്തിന് ഇരയായതായി തെളിഞ്ഞു. നേരത്തെ സ്കൂൾ കുട്ടിയെ മർദ്ദിച്ച കേസിൽ പ്രതിയാണ് അനീഷ് . കോടതി ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here