ശരീരമാകെ മുറിപ്പാടുകൾ, പന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

മാവേലിക്കരയിൽ പന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. പല്ലാരിമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന സുകു ഭവാനന്ദൻ(30) ആണ് അറസ്റ്റിലായത്. ചവറ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതിന് കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായ ആളാണ് സുകു. സുകു ഇളയമകനെ ക്രൂരമായി മർദിക്കുന്നുവെന്ന് അയൽവാസികൾ തെക്കേക്കര പഞ്ചായത്തംഗം എൻ ആർ ഗോപകുമാറിനെ അറിയിച്ചു.

പഞ്ചായത്തംഗം നൽകിയ വിവരമറിഞ്ഞ് പൊലീസെത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ തനിയെ വീണതാണെന്നാണ് കുട്ടി പറഞ്ഞത്. പിന്നീട് സാമൂഹിക പ്രവർത്തകനായ ഹരിദാസ് പല്ലാരിമംഗലം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് സുകുവിനോട് നിർദേശിച്ചു. ഇതനുസരിച്ച് സുകു കുട്ടിയുമായി ജില്ലാ ആശുപത്രിയിലെത്തി.

ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡോക്ടർ നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയുടെ ശരീരത്തിൽ ക്രൂരമായ മർദനത്തിന്റെ മുറിവുകൾ കണ്ടത്. ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് സുകുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തലയിലും മുഖത്തും പരുക്കേറ്റ 12 വയസുകാരനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News