അഞ്ചുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന്‍ പിടിയില്‍. നെയ്യാറ്റിന്‍കര ആണ് സംഭവം. മൈലച്ചില്‍ സ്വദേശി സുബിന്‍ (29) ആണ് പിടിയിലായത്. പാച്ചല്ലൂര്‍ സ്വദേശിയായ സ്ത്രീയോടൊപ്പം താമസിച്ചു വരികയായിരുന്നു ഇയാള്‍. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ പ്രതിയെ ആര്യങ്കോട് പൊലീസിൽ ഏല്‍പ്പിക്കുകയായിരുന്നു.
മദ്യലഹരിയിലെത്തിയ ഇയാള്‍ കുട്ടിയെ കഴിഞ്ഞ ദിവസം മൃഗീയമായി മര്‍ദിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച കുട്ടിയുടെ അമ്മയ്ക്കും മര്‍ദനമേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ശരീരത്തില്‍ ആകമാനം മര്‍ദനമേറ്റ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here