പാലക്കാട് 9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടാനച്ഛന് 80 വർഷം കഠിന തടവും പിഴയും

പാലക്കാട് ചാലിശ്ശേരിയിൽ 9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് 80 വർഷം കഠിന തടവും 2 ലക്ഷം പിഴയും ശിക്ഷ. മാതാവിന്റെ അറിവോടെയായിരുന്നു കുറ്റകൃത്യം. കുട്ടിയുടെ മാതാവിന് 3 വർഷം തടവും 1 ലക്ഷം രൂപ പിഴയും പട്ടാമ്പി കോടതി ശിക്ഷ വിധിച്ചു. 2023 ൽ ചാലിശ്ശേരിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ താമസ വീട്ടിൽ വെച്ച് രണ്ടാനച്ചൻ ഗുരുതരമായി ലൈംഗികതിക്രമം നടത്തുകയായിരുന്നു.അമ്മയുടെ അറിവോടെയായിരുന്നു കുറ്റകൃത്യം.

Also Read: മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം: ചീഫ് സെക്രട്ടറി

സംഭവം പുറത്തറിയിച്ചാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.പ്രതിയായ രണ്ടാനച്ഛന് വിവിധ വകുപ്പുകളിലായി 80 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും നൽകണം. അതിജീവിതയുടെ അമ്മക്ക് 3 വർഷം തടവും 1 ലക്ഷം രൂപയും പിഴയുമാണ് ശിക്ഷ.പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് രാമു രമേശ്‌ചന്ദ്ര ഭാനുവാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും കോടതി നിർദേശിച്ചു. ചാലിശ്ശേരി സി ഐ സതീഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാർ ഹാജരായി.

Also Read: ആര്യ രാജേന്ദ്രനെ അപമാനിച്ച സംഭവം; മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News