ബ്രഹ്‌മപുരത്തേക്ക് ഇപ്പോള്‍ മാലിന്യം കൊണ്ടുപോകുന്നത് താല്‍ക്കാലികമായെന്ന് മന്ത്രി എം.ബി രാജേഷ്. മാലിന്യ സംസ്‌കരണത്തിന് കരാര്‍ നല്‍കിയ സ്വകാര്യ ഏജന്‍സികള്‍ക്ക് പലയിടത്തുനിന്നും ഭീഷണികള്‍ ഉണ്ടായെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബ്രഹ്‌മപുരം തീ പിടുത്തത്തെത്തുടര്‍ന്നുണ്ടായ കൊച്ചിയിലെ മാലിന്യ സംസ്‌കരണ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിച്ച് വരികെയാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ചില മാധ്യമങ്ങള്‍ അടക്കം മാലിന്യ സംസ്‌കരണ കരാര്‍ ഏറ്റെടുത്ത ഏജന്‍സികളെ ഭീഷണിപ്പെടുത്തിയെന്ന് തന്നോട് പറഞ്ഞതായും മന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇല്ലാത്തതുകൊണ്ടാണ് ആരോപണമായി ഉന്നയിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പുതിയ സ്വകാര്യ ഏജന്‍സികള്‍ക്ക് വേണ്ടി ശ്രമം നടത്താന്‍ കോര്‍പ്പറേഷനോട് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ബ്രഹ്‌മ പുരത്തെ ഷെഡ് റെഡിയാക്കുമെന്നും, നിലവില്‍ കൊണ്ടുപോകുന്ന മാലിന്യം കൃത്യമായി അവിടെ സംസ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here