മഴക്കാലത്ത് വണ്ടികളിലും ഒരു ശ്രദ്ധ വേണ്ടേ… കാറുകൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടത് ഇതൊക്കെ

മഴയായി കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാൽ പോരാ. നമ്മുടെ വണ്ടികളിലും ഒരു ശ്രദ്ധ വേണം. പുറമെ കാണുമ്പോൾ ഒരു പ്രശ്നവുമില്ലാതെ വൃത്തിയായി കാണുന്ന കാറുകളുടെയൊക്കെ ഉൾഭാഗം പലപ്പോഴും വളരെ മോശമായിരിക്കും. നാറ്റവും അഴുക്കും കൊണ്ട് നിറഞ്ഞിരിക്കുകയാകും. മഴക്കാലം തുടങ്ങും മുൻപ് കാറുകളുടെ ഇന്റീരിയർ വൃത്തിയാക്കുന്നതാണ് ഏറ്റവും ഉചിതം.

Also Read: ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം, അത്ഭുതകരമായ നേട്ടമാണിത്; കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടി

ഇന്റീരിയർ ക്‌ളീനിംഗ് ഏതെങ്കിലും അംഗീകൃത കാർ വാഷിംഗ് ചെയ്യുന്നതാകും ഉത്തമം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്വന്തമായും വൃത്തിയായി ഇന്റീരിയർ വൃത്തിയാക്കാൻ സാധിക്കും. വാക്വം ക്‌ളീനിംഗ് ആണ് ഇതിലെ ആദ്യപടി. സീറ്റിനടിയിലുൾപ്പെടെ കാറിനുള്ളിലെ എല്ലാ സ്ഥലങ്ങളിലും വാക്വം ക്‌ളീനർ ഉപയോഗിച്ച് വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. കാറിലെ തന്നെ സോക്കറ്റിൽ വച്ച് പ്രവർത്തിപ്പിക്കാവുന്ന വാക്വം ക്‌ളീനറുകൾ ഇപ്പോൾ ലഭ്യമാണ്.

Also Read: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ..? എന്നാൽ ഈ സ്മൂത്തി കൂടി ഡയറ്റിൽ ചേർത്തോളൂ..

വണ്ടിക്കുള്ളിൽ മിസ്റ്റ് എസി വിൻഷീൽഡ് മോഡിലേക്ക് മാറ്റുന്നത് വഴി കാറിനുള്ളിൽ ഉണ്ടാകുന്ന മിസ്റ്റ് ഒരു പരിധി വരെ നിയന്ത്രിക്കാം. മഴയാകുമ്പോൾ സ്ഥിരം വിൻഡോ തുറന്നിട്ട് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഇങ്ങനെ ചെയ്യാം. കാറിനുള്ളിൽ വൃത്തിയാക്കുമ്പോൾ ഒരിക്കലും വെള്ളം ഉപയോഗിക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇന്റീരിയർ ക്ലീനിങ് സൊലൂഷൻ പോലുള്ളവ ഉപയോഗിക്കുന്നത് നന്നാവും. ഇന്റീരിയർ ഫങ്കസ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് എസിയെ ആയിരിക്കും. അതുകൊണ്ട് തന്നെ എ സി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News