എല്ലാവരും ഓണാവധി ആഘോഷത്തിലാണല്ലേ? പലരും കുടുംബമായി ഇഷ്ടപ്പെട്ട സ്ഥലം സന്ദർശിക്കുന്ന തിരക്കിലാണ്. മറ്റ് ചിലർ സുഹൃത്തുക്കൾക്കൊപ്പമുള്ള ഉല്ലാസയാത്രയിലാണ്. എന്നാൽ ഈ സന്തോഷ വേളകൾ മുതലെടുക്കാൻ ചില സൈബർ ക്രിമിനലുകൾ രംഗത്തുണ്ട്. പൊതുസ്ഥലങ്ങളിൽ വെച്ച് സ്മാർട്ഫോൺ ഉപയോക്താക്കൾ ആശയവിനിമയം, ബാങ്കിങ്, നാവിഗേഷൻ അടക്കം ഉപയോഗിക്കാറുണ്ട്. ഇതിന്റെ മറവിലാണ് സൈബർ തട്ടിപ്പ് വ്യാപകമാകുന്നത്.പൊതുസ്ഥലങ്ങളിൽ സജ്ജീകരിച്ച സ്മാർട്ട്ഫോൺ ചാർജിങ് പോയിന്റുകൾ, വൈഫൈ സംവിധാനം എന്നിവയിലൂടെയെല്ലാം ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. അതുകൊണ്ട് വിനോദ യാത്രയ്ക്കടക്കം നിങ്ങൾ പോകുമ്പോൾ സൈബർ തട്ടിപ്പുകാരിൽ നിന്നും രക്ഷനേടാനുള്ള ചില മാർഗ്ഗങ്ങളാണ് ഇനി പറയുന്നത്.
ALSO READ; എന്താണ് എംപോക്സ്? ലക്ഷണങ്ങൾ, പ്രതിരോധം; അറിയേണ്ടതെല്ലാം
പൊതുസ്ഥലങ്ങളിൽ വെച്ചുള്ള സൈബർ തട്ടിപ്പിൽ നിന്നും എങ്ങനെ രക്ഷനേടാം;
കഫേകൾ, വിമാനത്താവളങ്ങൾ , ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന വൈ ഫൈ സംവിധാനം പരമാവധി ഉപയോഗിക്കാതിരിക്കുക. ചാർജിങ് പോർട്ടുകളുടെ ഉപയോഗത്തിലും ശ്രദ്ധ ചെലുത്തണം. വിശ്വാസ്യതയുള്ള സേവനങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക. അധിക സുരക്ഷയ്ക്കായി വിപിഎൻ അടക്കം ഉപയോഗിക്കാം. വഴിയിൽ വെച്ചു കണ്ടുമുട്ടുന്നവരുമായി നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിങ് അടക്കമുള്ളവയുടെ വിവരങ്ങൾ യാതൊരു കാരണവശാലും പങ്കുവെക്കരുത്.
ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ ടു ഫാക്ടർ ഓതന്റിക്കേഷൻ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. മാത്രമല്ല സ്മാർട്ട്ഫോണിലെ ആപ്പുകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യണം. ഏതെങ്കിലും രീതിയിൽ നമ്മുടെ ഫോൺ മോഷണം പോയാൽ പ്രധാനപ്പെട്ട രേഖകൾ അടക്കം നമ്മുടെ കയ്യിൽ നിന്നും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ പ്രധാനപ്പെട്ട ഡാറ്റകൾ എല്ലാം തന്നെ ബാക്അപ്പ് ചെയ്ത് സൂക്ഷിക്കാൻ ശ്രമിക്കണം.
ALSO READ; എന്താണ് എംപോക്സ്? ലക്ഷണങ്ങൾ, പ്രതിരോധം; അറിയേണ്ടതെല്ലാം
അപരിചിതരിൽ നിന്നുള്ള വ്യക്തമല്ലാത്ത സന്ദേശങ്ങൾക്ക് മറുപടി നൽകരുത്. ഇത്തരം സന്ദേശങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ലിങ്കുകളിലും ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. ഉറവിടം വ്യക്തമായി കണ്ടെത്തിയാൽ മാത്രമേ ആശയവിനിമയം നടത്താവു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here