ആധാർ കാർഡ് നഷ്ടപ്പെട്ടോ? എങ്കിൽ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ ഇങ്ങനെ ചെയ്യാം

ആധാര്‍ കാര്‍ഡ് ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ്. ഔദ്യോഗികമായ ഏതൊരു ആവശ്യത്തിനും ആധാര്‍ ചോദിക്കുന്നത് ഇപ്പോൾ പതിവാണ്. കാര്‍ഡ് നഷ്ടപ്പെടുന്ന സാഹചര്യം വന്നാല്‍ ഡ്യുപ്ലിക്കേറ്റ് കാര്‍ഡ് എടുക്കാൻ എന്ത് ചെയ്യണം എന്ന് നോക്കാം.

Also read:തൃപ്പൂണിത്തുറ സ്‌ഫോടനം 329 വീടുകളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്

കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വിധം താഴെ:

ആദ്യം യുഐഡിഎഐ വെബ്‌സൈറ്റില്‍ കയറുക

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിരുന്നാല്‍ മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ

ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ എന്റോള്‍മെന്റ് നമ്പര്‍ നല്‍കുക

ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് പിഡിഎഫ് ആയി ഇ- ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം

പ്രിന്റ് ഔട്ട് എടുത്ത് ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കാം

ആധാര്‍ പിവിസി കാര്‍ഡ്:

പിവിസി ഉപയോഗിച്ചുള്ള ഫിസിക്കല്‍ കാര്‍ഡിനായി 50 രൂപയാണ് ചെലവ് വരിക. അപേക്ഷിച്ച് ഏഴു ദിവസത്തിനകം കാര്‍ഡ് ലഭിക്കും. യുഐഡിഎഐ വെബ്‌സൈറ്റ് വഴിയോ എം ആധാര്‍ ആപ്പ് വഴിയോ ആധാര്‍ പിവിസി കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ എന്റോള്‍മെന്റ് ഐഡി നല്‍കിയാണ് ആധാര്‍ പിവിസി കാര്‍ഡിന് അപേക്ഷിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News