‘പാലങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി എടുക്കും’: മന്ത്രി മുഹമ്മദ് റിയാസ്

പാലങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി എടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അഞ്ച് വര്‍ഷം കൊണ്ട് നൂറിലധികം പാലങ്ങള്‍ സമയബന്ധിതമായ് പൂര്‍ത്തീകരിച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണെന്നും ഇന്ന് പാലങ്ങളുടെ കാര്യത്തില്‍ സെഞ്ചറി അടിച്ചുവെന്നും മന്ത്രി പറഞ്ഞു.

ALSO READ ‘ഇംഗ്ലീഷ് പടങ്ങളിൽ കണ്ട ആ ലാപ്ടോപ്പ് ഇങ്ങെത്തി’; ടെക് ലോകം ഭരിക്കാൻ ഇനി ഇവൻ മതി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോടിലേയും വടകരയിലേയും തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാണെന്നും ആകാശത്തിന് കീഴിലുള്ള എല്ലാ കാര്യങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

ALSO READ ; കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ; കൂടെ ഗ്രൂപ്പ് എയിൽ നിന്ന് ഗോവയും അസമും സർവീസസും

കോണ്‍ഗ്രസിന് പരമ്പരാഗതമായി വോട്ട് ചെയ്തവര്‍ വരെ മാറി ചിന്തിക്കും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല, തുടക്കത്തിലേ തന്നെ കോണ്‍ഗ്രസ് പുറകിലേക്ക് പോയെന്നും ഇടത് പക്ഷത്തിനു ലഭിക്കുന്നത് വലിയ ജന പിന്തുണയാണെന്നും മന്ത്രി പറഞ്ഞു. ബിജെപിക്ക് എതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടേണ്ട സമയമാണിത്.ഹിമചലിലെ രാജ്യസഭ തിരഞ്ഞെടുപ്പിലെ ഫലം ഉള്‍പ്പെടെ കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News