സ്മിത്തിനെ നിസഹായനാക്കിയ പന്ത്; ബെയിൽസ് വീഴുന്നത് കാഴ്ചക്കാരനായി നോക്കിനിൽക്കേണ്ടി വന്നു- വീഡിയോ

steve smith

ഇന്ത്യ – ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ 474 റൺസാണ് ഓസീസ് നേടിയത്. കൂറ്റൻ സ്കോർ നേടാൻ ഒസീസിനെ സഹായിച്ചത് നാലാമനായി ക്രീസിലെത്തി സെഞ്ച്വറിയടിച്ച സ്റ്റീവ് സ്മിത്തിന്റെ പ്രകടനമാണ്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച സ്മിത്ത് 197 പന്തിൽ നിന്ന് 140 റൺസാണ് നേടിയത്.

സ്മിത്തിന്റെ വിക്കറ്റ് തെറുപ്പിച്ചത് ആകാശ്ദീപ് ആണ്. ക്രീസ് വിട്ട് ഓഫ് സൈഡിലൂടെ ആകാശ്ദീപിന്റെ പന്ത് അടിച്ചകറ്റാൻ ശ്രമിച്ച സ്മിത്തിന് പന്ത് ബാറ്റുമായി കണക്ട് ചെയ്യാന്‍ സാധിച്ചില്ല ബാറ്റിലുരസിയ പന്ത് താരത്തിന്റെ ദേഹത്തുതട്ടി സ്റ്റംപിലേക്കെത്തുകയായിരുന്നു. നിസ്സഹായനായി വിക്കറ്റ് പോകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമാണ് സ്മിത്തിന് സാധിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Also Read: ഒന്നാം ഇന്നിങ്സിൽ റൺമല ഉയർത്തി ഓസീസ്; വീണ്ടും നിരാശപ്പെടുത്തി രോ​ഹിത്

പാറ്റ് കമ്മിന്‍സുമായി സ്മിത്ത് പടുത്തുയര്‍ത്തിയ 112 റണ്‍സിന്റെ കൂട്ടുകെട്ടാണ് 474 റൺസെന്ന കൂറ്റൻ സ്കോർ നേടാൻ ഓസീസിനെ സഹായിച്ചത്. 13 ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടുന്നതാണ് സ്റ്റീവ് സ്മിത്തിന്റെ സെ‍ഞ്ച്വറി. നേരത്തെ ഗാബ ടെസറ്റിലും മൂന്നക്കം കണ്ടെത്തിയിരുന്ന താരത്തിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News