എക്‌സിറ്റ് പോളുകൾക്ക് പിന്നിലെ കച്ചവട തന്ത്രങ്ങൾ

കേന്ദ്രത്തിൽ തുടർ ഭരണമെന്നും മോദിക്ക് ഹാട്രിക് വിജയമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പുറകെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൻ്റെയും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൻ്റെയും സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിലെത്തി. സെൻസെക്‌സ് 2,000 പോയിൻറിലധികം ഉയർന്നതോടെ നേട്ടം കൊയ്ത ഗൗതം അദാനി ശക്തമായ കുതിപ്പാണ് നടത്തിയത്. ബ്ലൂംബെർഗ് സൂചികയിൽ 111 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനി മുകേഷ് അംബാനിയെ പിന്തള്ളി വീണ്ടും ഏഷ്യയിലെ ഏറ്റവും സമ്പന്നനായി.

Also Read: ഐഎഎസ് ദമ്പതികളുടെ മകൾ പത്താംനിലയിൽനിന്ന് ചാടി മരിച്ചു, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പൊലീസ്; സംഭവം മുംബൈയിൽ

ഓഹരി വിപണിയിലെ അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികലെല്ലാം അതിവേഗം കുതിച്ചുയരുകയാണ്. അംബാനിയുടെ കമ്പനികളും എക്സിറ്റ് പോൾ ഫലത്തിന്റെ ഗുണഭോക്താക്കളാണ്. കഴിഞ്ഞ 15 വർഷമായി, മുകേഷ് അംബാനിയുടെ റിലയൻസും, അദാനി എൻ്റർപ്രൈസസ് തുടങ്ങിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾ നിരവധി മാധ്യമ സ്ഥാപനങ്ങളെ സ്വന്തമാക്കാൻ നടത്തിയ തന്ത്രങ്ങൾ ഫലം കണ്ടെന്ന് പറയാം. ഇതിനെല്ലാം അനുകൂല ഘടകമായി പ്രവർത്തിച്ചത് മോദി സർക്കാരുമായുള്ള അടുപ്പമാണെന്നതും ശ്രദ്ധേയമാണ്.

Also Read: ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി സസ്‌പെൻഷൻ പിൻവലിച്ചു; ബജ്‌റംഗ് പൂനിയക്ക് ആശ്വസിക്കാം

തുടർച്ചയുടെയും രാഷ്ട്രീയ സ്ഥിരതയുടെയും എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതിലൂടെ ഒറ്റയടിക്ക് രണ്ടായിരത്തോളം പോയിന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. ഏഴാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ശനിയാഴ്ച രാത്രി പുറത്തുവന്ന 12 എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎ സർക്കാർ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറുമെന്നാണ് പ്രവചിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News