ഓഹരി വിപണിയിൽ ഇന്ന് കഴിഞ്ഞുപോയത് നഷ്ടങ്ങളുടെ ഒരു വ്യാഴാഴ്ചയാണ്. സെൻസെക്സ് 1,769.19 പോയൻ്റ് നഷ്ടത്തിൽ 82,497.10 ലും നിഫ്റ്റി 546.80 പോയൻ്റ് താഴ്ന്ന് 25,250.10 ലും ക്ലോസ് ചെയ്താണ് ഇന്നത്തെ വിപണി അവസാനിച്ചത്. മിഡില്‍ ഈസ്റ്റിൽ സംഘര്‍ഷം രൂക്ഷമായതോടെ ഏഷ്യന്‍ സൂചികകളോടൊപ്പം രാജ്യത്തെ വിപണിയും തകര്‍ച്ച നേരിട്ടതാണ് കാരണം. ഇതോടെ ഒറ്റയടിക്ക് നിക്ഷേപകരുടെ സമ്പത്തിൽ നിന്നും ഇല്ലാതായത് 10 ലക്ഷം കോടി രൂപയാണ്.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 464.3 ലക്ഷം കോടിയായി താഴ്ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് സെന്‍സെക്സ് ഓഹരികളില്‍ പ്രധാനമായും തകര്‍ച്ച നേരിട്ടത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഐഒസി, ജിഎസ്പിഎല്‍ എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 1.2 ശതമാനത്തിലധികം ഇടിവ് നേരിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here