ഓഹരി വിപണി കനത്ത നഷ്ടത്തിൽ ഒരു ദിനം കൂടി അവസാനിപ്പിച്ചു. തുടക്കത്തിൽ നേട്ടം കാണിച്ചിരുന്നെങ്കിലും പിന്നീടി കൂപ്പ് കുത്തുകയായിരുന്നു. സെന്‍സെക്‌സ് 931 പോയന്റ് നഷ്ടത്തിലാണ് ചൊവ്വാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 24,500ന് താഴെയെത്തി. മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളും കനത്ത നഷ്ടംനേരിട്ടു.നാല് ശതമാനത്തോളം ഇടിവാണ് സ്‌മോള്‍ ക്യാപിലുണ്ടായത്. മിഡ് ക്യാപാകട്ടെ 2.5 ശതമാനവും താഴ്ന്നു.
Also Read: ഹാക്കിങിന്റെ ഇരയായി ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാർ; ഒരാഴ്ച മാത്രം ശരാരരി 3244 സൈബർ അറ്റാക്കുകൾ
എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലേക്ക് വീണപ്പോൾ നിക്ഷേപകർക്ക് ഒമ്പത് ലക്ഷം കോടി രൂപയിലേറെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 453.7 ലക്ഷം കോടിയില്‍നിന്ന് 444.7 ലക്ഷം കോടിയായി.
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓഹരികളും നഷ്ടത്തിലായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here