നേട്ടം ഉണ്ടാക്കാനാവാതെ ഇന്ത്യൻ ഓഹരി വിപണി

വെളളിയാഴ്ച നേട്ടമുണ്ടാക്കാൻ കഴിയാതെ ഇന്ത്യൻ ഓഹരി വിപണി. ആഗോള വിപണിയിലെ വിൽപ്പന സമ്മർദ്ദം തിരിച്ചടിയായതോടെയാണ് ആഭ്യന്തര സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 694.96ലേക്ക് പോയി. ഇതോടെ, സെൻസെക്സ് 61,054ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 186.80 പോയിന്റ് താഴ്ന്ന് 18,069-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടൈറ്റൻ, അൾട്രാടെക് സിമന്റ്, മാരുതി സുസുക്കി, നെസ്‌ലെ, ഐടിസി, എൽ ആൻഡ് ടി, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ്, ടിവിഎസ്, എംആർഎഫ്, വൺ97 കമ്മ്യൂണിക്കേഷൻസ്, അംബുജ സിമന്റ്സ് തുടങ്ങിയവയുടെ ഓഹരികൾ വെള്ളിയാഴ്ച നേട്ടമുണ്ടാക്കി. അതേസമയം, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസ്ഇൻ ബാങ്ക്, ടാറ്റാ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ഭാരതി ഹെവി ഇലക്ട്രിക്കൽസ്, ആദിത്യ ബിർള ഫാഷൻ തുടങ്ങിയവയുടെ ഓഹരികൾക്ക് ചെറിയ രീതിയിൽ തിരിച്ചടി നേരിട്ടു.

മുഖ്യ സൂചികകൾ അരശതമാനം വരെ താഴ്ന്നെങ്കിലും പിന്നീട് നഷ്ടം കുറച്ചു. സ്വകാര്യ ബാങ്കുകളുടേയും ധനകാര്യ കമ്പനികളുടേയു ലോഹ കമ്പനികളുടേയും ഓഹരികളിൽ ഇടിവുണ്ടായി താഴ്ചയിലായി. പൊതുമേഖലാ ബാങ്കുകളും കൺസ്യൂമർ ഡ്യൂറബിൾസും വാഹനങ്ങളും റിയൽറ്റിയും എഫ്എംസിജിയും നേട്ടത്തിത്തിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News