വയോധികയുടെ പശുവിനെ മോഷ്ടിച്ച് അറവുകാര്‍ക്ക് വിറ്റു; കണ്ടെത്തി തിരികെനല്‍കി പൊലീസ്

മോഷ്ടിച്ച് അറവുകാര്‍ക്ക് വിറ്റ പശുവിനെ ജീവനോടെ കണ്ടെത്തി ഉടമയ്ക്കു തിരികെ നല്‍കി പൊലീസ്. കരുനാഗപ്പള്ളി പൊലീസിന്റേതാണ് നടപടി. വയോധികയുടെ പശുവിനെ മോഷ്ടിച്ചുവിറ്റ കറവക്കാരന്‍ കരുനാഗപ്പള്ളി ധര്‍മശ്ശേരി വീട്ടില്‍ നൗഷാദിനെയാണ് (55) പൊലീസ് പിടികൂടി.

READ ALSO:പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് തള്ളി കേന്ദ്രം

തിങ്കളാഴ്ച രാവിലെയാണ് സംഭവം. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് സുശീല(64)യുടെ രണ്ട് പശുക്കളില്‍ ഒന്നിനെയാണ് കാണാതായത്. പശു കെട്ടഴിഞ്ഞു പോയതായിരിക്കാം എന്നാണ് സുശീല ആദ്യം കരുതിയത്. അയല്‍വാസികളോടും നാട്ടുകാരോടും മറ്റും പശുവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പശുവിനെ മോഷ്ടിച്ച് കടത്തിയതാകാമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

READ ALSO:പ്രിയപ്പെട്ട ഒരാൾ വിടപറയുന്നതിന്റെ വേദന താരത്തിന്റെ മുഖത്തുണ്ടായിരുന്നു; വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് വിജയ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News