ഗൂഗിൾ പേ ചെയ്യാൻ തർക്കം; ചെർപ്പുളശ്ശേരി പെട്രോൾ പമ്പിൽ കൂട്ടയടി

പാലക്കാട് ചെർപ്പുളശ്ശേരി മഞ്ചക്കൽ പെട്രോൾ പമ്പിൽ കൂട്ടയടി. പമ്പ് ജീവനക്കാരും പെട്രോൾ അടിക്കാൻ വന്നവരും തമ്മിലാണ് സംഘർഷം ഉണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

പെട്രോൾ അടിച്ച ശേഷം പണം ഗൂഗിൾ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിന് തുടക്കമിട്ടത്. പെട്രോൾ അടിച്ച ശേഷം പമ്പ് വിട്ട യുവാക്കൾ തിരികെ എത്തി പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ജീവനക്കാരനെ മർദ്ദിക്കുന്നത് കണ്ട് സഹപ്രവർത്തകർ ഓടിയെത്തിയതോടെ ഇത് കൂട്ടയടിയിലേക്ക് എത്തുകയായിരുന്നു.

സംഘർഷത്തിന് ശേഷം ഇരുവിഭാഗവും ചെർപ്പുളശ്ശേരി പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് ഇരുവിഭാഗത്തെ ആളുകൾക്കുമെതിരെ കേസെടുത്തതായി ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു.

also read; ശക്തമായ ഒഴുക്കിനെ തുടർന്ന് പുഴയ്ക്കു സമീപം നിർത്തിയിട്ട കാർ അപകടത്തിൽപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News