ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ എട്ടു മണ്ഡലങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ വ്യത്യസ്ത ഇടങ്ങളിലായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമാധാനപരമായാണ് വോട്ടിംഗ് നടന്നതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുമ്പോഴും വിവിധ രാഷ്ട്രീപാര്‍ട്ടികള്‍ ഇവിഎം തകരാര്‍, ഏജന്റുമാരെ ബൂത്തില്‍ പ്രവേശിപ്പിച്ചില്ല എന്നതടക്കമുള്ള 1088 പരാതികളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഭരണപക്ഷമായ തൃണമൂലിന്റയും പ്രതിപക്ഷമായ ബിജെപിയുടെയും പ്രവര്‍ത്തകര്‍ ബര്‍ദാമന്‍ ദുര്‍ഗാപൂര്‍ മണ്ഡലത്തില്‍ വച്ച് സംഘര്‍ഷമുണ്ടായി. ചില പരാതികളുടെ അടിസ്ഥാനത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദിലീപ് ഘോഷ് കല്‍നാ ഗേറ്റിലെ പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടയില്‍ ബിജെപി നേതാവിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടാകുകയും നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ പാരാമിലിറ്ററി ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് കാണാം. പിന്നാലെ ഒരു സംഘം എംപിയുടെ കാറിന് നേരെ കല്ലേറിയുന്നതും കാണാം. മാധ്യമപ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.
ALSO READ: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; ആകെ വിജയശതമാനം 93.60
ഭീര്‍ഭൂം കൃഷ്ണനഗര്‍ മണ്ഡലങ്ങളിലും ബിജെപി തൃണമൂല്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. ബിജെപിയുടെ അമൃത റോയിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്ര എന്നിവരാണ് ഇവിടെ സ്ഥാനാര്‍ത്ഥികള്‍. മണ്ഡലത്തിലെ തെഹാത്താ പ്രദേശത്ത് പോളിംഗ് ബൂത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here