താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; അക്രമി പിടിയില്‍

താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം നടത്തിയയാള്‍ പിടിയില്‍. കഴിഞ്ഞ ദിവസം രാത്രി 11.15 ഓടെയാണ് സംഭവം. താമരശ്ശേരി ചുങ്കം ബാറിന് സമീപം വെച്ചാണ് ബസിന് നേരെ അക്രമി കല്ലെറിഞ്ഞത്. കല്ലേറില്‍ ബസിന്റെ പിന്‍ഭാഗത്തെ സൈഡ് ഡോറിന്റെ ഗ്ലാസ് തകര്‍ന്നു.

കോഴിക്കോട്ട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. അക്രമിയെ ഉടന്‍തന്നെ പൊലീസ് പിടികൂടി. താമരശ്ശേരി ചുങ്കം സ്വദേശി ബാബുവാണ് പിടിയിലായത്. കല്ലേറില്‍ ബസിന്റെ പിന്‍ഭാഗത്തെ ഡോറിന്റെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ALSO READ:ദേ താഴെ വീണ് സ്വര്‍ണം! ആഭരണ പ്രേമികളെ ഇത് നിങ്ങളുടെ ദിവസം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News